മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച് വിഡിയോ പ്രസിദ്ധീകരിച്ചെന്ന കേസില്‍ കെ എം ഷാജഹാന്‍ കസ്റ്റഡിയില്‍. തിരുവനന്തപുരം ആക്കുളത്തെ വീട്ടില്‍ നിന്നാണ് ഷാജഹാനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ആലുവ ചെങ്ങമനാട് പൊലീസിന്റേതാണ് നടപടി. നേരത്തെ എടുത്ത കേസിലാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത് എന്നാണ് വിവരം. സിപിഐഎം നേതാവ് കെ ജെ ഷൈനെതിരെ അധിക്ഷേപ പരാമര്‍ശവുമായി ബന്ധപ്പെട്ട് പൊലീസ് കെ എം ഷാജഹാന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.
ആലുവ റൂറല്‍ സൈബര്‍ പൊലീസ് ഓഫീസില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍ നടന്നത്. ചോദ്യം ചെയ്യല്‍ മണിക്കൂറുകളോളം നീണ്ടിരുന്നു. വിവാദമായ വീഡിയോ എഡിറ്റ് ചെയ്ത് സ്റ്റോര്‍ ചെയ്ത മെമ്മറി കാര്‍ഡ് കെ എം ഷാജഹാന്‍ ഹാജരാക്കിയിരുന്നു. കെ ജെ ഷൈനെതിരായ അപവാദ പ്രചാരണവുമായി ബന്ധപ്പെട്ട കേസിലെ രണ്ടാംപ്രതിയാണ് ഷാജഹാന്‍. അന്വേഷണസംഘത്തിന് മുന്നില്‍ ആവശ്യപ്പെട്ട എല്ലാ രേഖകളും ഹാജരാക്കിയിട്ടുണ്ടെന്നും കൂടുതലൊന്നും പറയാനില്ലെന്നും കെഎം ഷാജഹാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുണ്ടോ എന്ന ചോദ്യത്തിന് പ്രതികരിക്കാനും തയ്യാറായിരുന്നില്ല.
STORY HIGHLIGHT : youtuber km shajahan in police custody
















