സംസ്ഥാന സര്‍ക്കാര്‍ വീണ്ടും വായ്പയെടുക്കുന്നു. പൊതുവിപണിയില്‍ നിന്ന് 2000 കോടി രൂപയാണ് വായ്പയെടുക്കുക. കടപ്പത്രം വഴിയാണ് വായ്പയെടുക്കുന്നത്. കഴിഞ്ഞ ആഴ്ച 1000 കോടി വായ്പയെടുത്തതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും 2000 കോടി കൂടി സര്‍ക്കാര്‍ വായ്പയെടുക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയെ മറികടക്കുന്നതിന് വേണ്ടിയാണ് തീരുമാനം.
സെപ്റ്റംബര്‍ മാസത്തെ പെന്‍ഷനും ശമ്പളവും വിതരണം ചെയ്യുന്നതില്‍ പ്രതിസന്ധി നേരിട്ട പശ്ചാത്തലത്തിലാണ് പുതിയ നീക്കം. ഓണക്കാലത്ത് തന്നെ സര്‍ക്കാര്‍ 8000 കോടി രൂപയോളം പൊതുവിപണിയില്‍ നിന്ന് വായ്പയെടുത്തിരുന്നു. ഇതിന് ശേഷമാണ് 3000 കോടി രൂപ കൂടി വായ്പയില്‍ നിന്ന് കണ്ടെത്തേണ്ട ആവശ്യമുണ്ടായിരിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സര്‍ക്കാര്‍ കടന്നുപോകുന്നതെന്ന് സര്‍ക്കാരിന്റെ ഈ നീക്കങ്ങള്‍ അടിവരയിടുന്നുണ്ട്.
STORY HIGHLIGHT : Government to borrow Rs 2000 crore more
















