കാസര്‍ഗോഡ്: നാലാംമൈലില്‍ ടിപ്പര്‍ ലോറിയിടിച്ച് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ബേക്കല്‍ ഡി വൈ എസ് പി യുടെ ഡാന്‍സാഫ് സ്‌ക്വാഡ് അംഗം സജീഷ് ആണ് മരിച്ചത്. 42 വയസായിരുന്നു. മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവരം ലഭിച്ചതിൽ സ്വകാര്യ കാറിൽ പരിശോധനയ്ക്ക് പോകുമ്പോൾ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന മറ്റൊരു പോലീസുകാരന്‍ സുഭാഷ് ചന്ദ്രന് പരുക്കേറ്റു. ഇന്ന് പുലർച്ചെ 2.45 ഓടെയാണ് അപകടം. സജീഷ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. സുഭാഷ് ചന്ദ്രനെ നാട്ടുകാര്‍ ഇ കെ നയനാര്‍ ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. തുടര്‍ന്ന് കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
















