ഹൃദ്രോഗം പ്രായഭേദമെന്യ വ്യാപിക്കുകയാണ്. പല ലക്ഷണങ്ങളും മുന്നമെ ശരീരം കാണിക്കാറുണ്ട്. ശരീരത്തിൽ ധമനികൾ അടഞ്ഞുപോകുന്നത് ഹൃദ്രോഗത്തിന് കാരണമാകുമെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്.
പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത് പാദങ്ങൾ പരിശോധിക്കുന്നതിലൂടെ ധമനികൾ അടഞ്ഞുപോയതിന്റെ ലക്ഷണങ്ങൾ തിരിച്ചറിയാനും കഴിയും എന്ന് പറയുന്നു.
കാലുകളിൽ ഉണ്ടാകാവുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം:
സാധാരണ കാലുകളിൽ ഉണ്ടാകുന്ന പ്രശ്നങ്ങളോട് സാമ്യമുള്ളതാകുകയും ക്രമേണ വികസിക്കുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാകും. കാലുകളിലെ ധമനികൾ അടഞ്ഞുപോകുന്നതിന്റെ അവസ്ഥയെ പെരിഫറൽ ആർട്ടറി ഡിസീസ് (PAD) എന്നാണ് വിളിക്കുന്നത്. നടക്കുമ്പോൾ ഉണ്ടാക്കുന്ന വേദന PAD യുടെ ഏറ്റവും സാധാരണമായാ ലക്ഷണങ്ങളിൽ ഒന്നാണ്.
നടക്കുമ്പോൾ ഉണ്ടാകുന്ന വേദനകൾ കൂടാതെ പടികൾ കയറുക, അല്ലെങ്കിൽ വ്യായാമം പോലുള്ള പ്രവർത്തനങ്ങളിൽ കാലിലെ പേശികളിൽ വേദനകൾ അനുഭവപ്പെട്ടേക്കാം. ഇങ്ങനെ ഉണ്ടാകുന്ന വേദന വിശ്രമിച്ചതിന് മിനിറ്റുകൾക്കുള്ളിൽ കുറയുകയും ചലനം പുനരാരംഭിക്കുമ്പോൾ തിരികെ വരികയും ചെയ്യുന്നു.
തണുത്ത കാലുകൾ
ഒരു കാലിനേക്കാൾ മറ്റൊരു കാലിന് തണുപ്പ് അനുഭവപ്പെടുകയാണെങ്കിൽ ശ്രദ്ധിക്കണം. മഞ്ഞ അല്ലെങ്കിൽ നീല നിറങ്ങളിൽ കാലിലോ പദങ്ങളിലോ ഉണ്ടാകുന്ന നിറ വ്യത്യാസം ഇത്മൂലമാകാം. കാലുകളിലോ കാൽവിരലുകളിലോ ഉണ്ടാകുന്ന ചെറിയ പരിക്കുകൾ, മുറിവുകൾ അല്ലെങ്കിൽ പോറലുകൾ ഭേദമാകാൻ അസാധാരണമാംവിധം കൂടുതൽ സമയമെടുത്തേക്കാം. ഇതൊരു ഗുരുതരമായ മുന്നറിയിപ്പ് സൂചനയാണ്. പാദത്തിൽ മരവിപ്പ്, ഇക്കിളി അല്ലെങ്കിൽ ബലഹീനത അനുഭവപ്പെടുകയാണെങ്കിലും ശ്രദ്ധിക്കേണ്ടതാണ്.
content highlight: Heart attack
















