പ്രണയബന്ധം അവസാനിപ്പിച്ചതിന് പ്രതികാരമായി മുൻ കാമുകിയെ സ്കൂട്ടറിടിച്ച് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ഇൻഡോർ പോലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഇൻഡോറിലെ കൽപ്പന നഗറിൽ വ്യാഴാഴ്ച വൈകുന്നേരമാണ് നടുക്കുന്ന സംഭവം നടന്നത്.
നിരന്തരമായ ഭീഷണിയെ തുടർന്ന് ഭയം കാരണം യുവതി ബന്ധം ഉപേക്ഷിക്കുകയായിരുന്നു. ഇതിൽ പ്രകോപിതനായ യുവാവ് യുവതിയെ സ്കൂട്ടറിടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
പൊലീസ് പറയുന്നതനുസരിച്ച്, യുവതിയും പ്രതിയും തമ്മിൽ കുറച്ചുകാലം മുൻപ് ബന്ധം അവസാനിപ്പിച്ചിരുന്നു. എന്നാൽ, പ്രതി നിരന്തരം യുവതിയെ ഭീഷണിപ്പെടുത്തിയും അനുരഞ്ജനത്തിന് നിർബന്ധിച്ചും ശല്യം ചെയ്യുകയായിരുന്നു.
യുവതി വഴങ്ങാതെ വന്നതോടെ പ്രതിയുടെ പെരുമാറ്റം മാറി. വ്യാഴാഴ്ച വൈകുന്നേരം റോഡിൽ വെച്ച് പ്രതി യുവതിയെ സ്കൂട്ടർ ഉപയോഗിച്ച് ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഈ ആക്രമണത്തിൽ പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംഭവത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെട്ടു.
യുവതിയുടെ പരാതിയുടെയും ദൃക്‌സാക്ഷികളുടെ മൊഴിയുടെയും അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതി ഒരു ക്രിമിനൽ പശ്ചാത്തലമുള്ളയാളാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ ഏഴോളം ക്രിമിനൽ കേസുകൾ നിലവിലുണ്ട്. പ്രതിയെ പിടികൂടാനായി പോലീസ് ഊർജിതമായ അന്വേഷണം തുടരുകയാണ്.
















