രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഗൾഫ് കറൻസികളുടെ വിനിമയ നിരക്ക് പുതിയ റെക്കോർഡിലേക്ക്. ദിർഹമിന് 24.18 രൂപ വിനിമയ നിരക്ക് ആയി. മിക്ക എക്സ്ചേഞ്ച് സ്ഥാപനങ്ങളും ബാങ്കുകളും 24 രൂപക്ക് മുകളിൽ വിനിമയ നിരക്ക് നൽകിയിട്ടുണ്ട്. ഈ നേട്ടം പ്രവാസികൾക്ക് ഗുണകരമാണ്.
യു.എസ് ഇന്ത്യൻ ഉൽപന്നങ്ങൾക്ക് തീരുവ ചുമത്തിയതോടെയാണ് രൂപയുടെ മൂല്യം ഇടിയാൻ തുടങ്ങിയത്. വിനിമയ നിരക്ക് ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക രംഗത്തുള്ളവർ പറയുന്നത്.
STORY HIGHLIGHT: exchange rate hits record
















