ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് പോലുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനോ, വ്യക്തിഹത്യ ചെയ്യാനോ, അപകീർത്തിപ്പെടുത്താനോ, സാമൂഹിക മൂല്യങ്ങൾ തകർക്കാനോ ശ്രമിച്ചാൽ അവ മാധ്യമ കുറ്റകൃത്യ പരിധിയിൽ പെടുമെന്ന് മുന്നറിയിപ്പുമായി യുഎഇ മീഡിയ കൗൺസിൽ. ഇത്തരം ലംഘനങ്ങൾ മാധ്യമ നിയമങ്ങൾക്ക് കീഴിൽ വരുന്നതാണെന്നും ഈ പ്രവർത്തികളിൽ ഏർപ്പെടുന്നവർക്ക് കനത്ത പിഴിയും ശിക്ഷകളും നേരിടേണ്ടി വരുമെന്നും കൗൺസിൽ അറിയിച്ചു.
മുന്നറിയിപ്പിന്റെ ഭാഗമായി സോഷ്യൽ മീഡിയ ഉപയോക്താക്കൾ, മാധ്യമ സ്ഥാപനങ്ങൾ, ക്രിയേറ്റേഴ്സ് എന്നിവർ ഈ നിയമങ്ങളും മാനദണ്ഡങ്ങളും കർശനമായി പാലിക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു. ദേശീയ ചിഹ്നങ്ങളോ വ്യക്തികളെയോ ചിത്രീകരിക്കുന്നതിനായി ഔദ്യോഗിക അനുമതിയില്ലാതെ എ ഐയെ ആശ്രയിക്കുന്ന പ്രവണത നിയമ ലംഘനമാണെന്നും കൗൺസിൽ വ്യക്തമാക്കി.
STORY HIGHLIGHT: uae media council warns
















