അടുത്ത വർഷം മുതൽ ബംഗ്ലദേശ് ഉൾപ്പെടെയുള്ള ചില രാജ്യക്കാർക്ക് യുഎഇ വീസ നിരോധനം ഏർപ്പെടുത്തിയെന്ന തരത്തിൽ പ്രചരിക്കുന്ന വ്യാജവാർത്തകളിൽ പൗരന്മാർ വീഴരുതെന്ന് മുന്നറിയിപ്പ് നൽകി യുഎഇയിലെ ബംഗ്ലദേശ് എംബസി. ഇത്തരത്തിൽ അടിസ്ഥാനരഹിതമായ വ്യാജ വാർത്തകൾ പങ്കുവെയ്ക്കുന്നവർ അതീവ ജാദ്രത പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
നേരത്തെ സർക്കാരുമായി ബന്ധപ്പെട്ട ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചല്ല ഈ വാർത്തകൾ പ്രചരിക്കുന്നതെന്ന് ബംഗ്ലദേശ് സ്ഥാനപതി താരേക് അഹമ്മദ് അറിയിച്ചിരുന്നു. ബംഗ്ലദേശിലും യുഎഇയിലും താമസിക്കുന്ന പൗരന്മാർ ഇത്തരത്തിലുള്ള അടിസ്ഥാനരഹിതമായ പ്രസിദ്ധീകരണങ്ങളിൽ ആശയക്കുഴപ്പത്തിലാകരുത്. വാർത്തകളോ വിവരങ്ങളോ പ്രസിദ്ധീകരിക്കുമ്പോഴും പങ്കുവ്യ്ക്കുമ്പോഴും എല്ലാവരും കൂടുതൽ ശ്രദ്ധാലുക്കളായിരിക്കണം. ഇതുമായി ബന്ധപ്പെട്ട് യുഎഇയിലെ അധികാരികളിൽ നിന്ന് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ടെന്നും എംബസി അറിയിച്ചു.
ഇത്തരത്തിലുള്ള തെറ്റായ വിവരങ്ങൾ, അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്ന വാർത്തകൾ, തെറ്റിദ്ധാരണ പരത്തുന്ന വിവരങ്ങൾ എന്നിവ മനഃപൂർവം പ്രചരിപ്പിക്കുന്നതിനെതിരെ യുഎഇയിൽ കർശന നിയമങ്ങളാണ് നിലവിലുള്ളത്.
STORY HIGHLIGHT: uae embassy warns against visa ban news
















