ഇന്‍സ്റ്റന്റ് ന്യൂഡില്‍സ് നമ്മുടെ ഇഷ്ടവിഭവമാകാന്‍ കാരണങ്ങള്‍ പലതാണ്. ബാച്ച്ലേഴ്സിനും ഒറ്റയ്ക്ക് നൈറ്റ് ഷിഫ്റ്റില്‍ ജോലിക്ക് കയറുന്നവര്‍ക്കും കുടുംബ ബജറ്റ് താളം തെറ്റാതെ നോക്കുന്നവര്‍ക്കുമെല്ലാം വളരെ എളുപ്പത്തില്‍ ആശ്രയിക്കാന്‍ കഴിയുന്ന അല്പം റിച്ച് ഫുഡ് ആണ് ഈ ഇന്‍സ്റ്റന്റ് ന്യൂഡില്‍സ്.
സാധാരണയായി ഒരു ഇന്‍സ്റ്റന്റ് ന്യൂഡില്‍സ് പാക്കറ്റിനുള്ളില്‍ സംസ്‌കരിച്ച ന്യൂഡില്‍സും അതിന് രുചി നല്‍കുന്ന മസാലയുടെ ഒരു ചെറിയ പാക്കറ്റുമാണ് ഉണ്ടാകുക. ചിലരാണെങ്കില്‍ ഉണക്കിയ പച്ചക്കറികളും ഇതിനൊപ്പം ചേര്‍ത്തിട്ടുണ്ടാകും. പക്ഷെ ഈ ഓരോ പാക്കറ്റിലും അടങ്ങിയിരിക്കുന്ന സോഡിയത്തിന്റെ അളവ് നാം കണക്കാക്കാറില്ല. ഓരോ പാക്കറ്റിലും 600-1500 എംജി സോഡിയം അതായത് ഉപ്പ് അടങ്ങിയിരിക്കുന്നതായാണ് റിപ്പോര്‍ട്ട്.
ഒരു ദിവസം ശരീരത്തിനകത്ത് ചെല്ലാവുന്ന സോഡിയത്തിന്റെ അളവ് 2000 എംജിയാണെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. വല്ലപ്പോഴും മാത്രമാണ് ന്യൂഡില്‍സ് കഴിക്കുന്നത് എങ്കില്‍ ഈ പ്രശ്നം ഉണ്ടാകില്ല മറിച്ച് എന്നും ഇത് ശീലമാക്കുകയാണെങ്കില്‍ സ്വാഭാവികമായും ശരീരത്തിലെത്തുന്ന ഉപ്പിന്റെ അളവ് വര്‍ധിക്കും.
നിത്യവും ഒന്നിലേറെ നേരം ഇത് ഭക്ഷണമാക്കുന്നതും ശരീരത്തിന് ദോഷം ചെയ്യും. ആഴ്ചയില്‍ രണ്ടുതവണയില്‍ കൂടുതല്‍ ഇത് കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിനും പ്രമേഹത്തിനും കാരണമാകും എന്ന് കൊറിയയില്‍ നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു.
സ്ത്രീകളെയാണ് ഇത് കൂടുതല്‍ ബാധിക്കുക. ഫൈബര്‍ കുറവായതിനാല്‍ തന്നെ ഇത് ഗട്ടിന്റെ ആരോഗ്യത്തെ ബാധിക്കുകയും ടൈപ്പ് 2 പ്രമേഹത്തിനും ബവല്‍ കാന്‍സറിനും കാരണമാകും. ന്യൂഡില്‍സിനൊപ്പം മുട്ടയോ, ചിക്കനോ പ്രൊട്ടീനായി ചേര്‍ത്തില്ലെങ്കില്‍ വിശപ്പ് അധികരിക്കുകയും ചെയ്യും.
















