ലോകത്ത് ഇതുപോലെ വിലകൂടുന്നൊരു വസ്തുവില്ല. ആവശ്യക്കാരും മാല്യവും ഒരുപോലെ കൂടുന്ന ലോഹമാണ് സ്വര്‍ണ്ണം. തൊടുത്തുവിട്ട റോക്കറ്റിനെപ്പോലെ മേലോട്ടല്ലാതെ താഴേക്കില്ല അതിന്റെ വില. ഓരോ ദിവസവും വില മാറിക്കൊണ്ടിരിക്കുന്നു. സാധാരണക്കാര്‍ക്ക് അടുത്തു പോകാന്‍ പോലും കഴിയാത്ത അവസ്ഥയായി അതിന്റെ വില. ഒരു പവന് ഒരു ലക്ഷം രൂപയാണ് ടാര്‍ഗറ്റ് എന്ന നിലയിലാണ് വര്‍ദ്ധന ഉണ്ടാകുന്നത്. എന്നാല്‍, സ്വര്‍മ്ണം ഇപ്പള്‍ ആഭരണമായിട്ടു മാത്രമല്ല, സമ്പാദ്യമായിട്ടും മാറ്റപ്പെടുന്നുണ്ട് എന്നതാണ് വസ്തുത. ഇന്ന് സ്വര്‍ണ്ണം വാങ്ങിയാല്‍ നാളെ അതിന്റെ വില വര്‍ദ്ധിക്കുമെന്നുറപ്പായതു കൊണ്ട് സ്വര്‍ണ്ണം വാങ്ങി സൂക്ഷിക്കുന്നവരും കുറവല്ല.
എന്നാല്‍, വിലവര്‍ദ്ധന സാധാരണക്കാരുടെയും ആഭരണപ്രേമികളുടെയും പ്രതീക്ഷകള്‍ക്ക് ഇരുട്ടടി നല്‍കിയാണ് കുതിക്കുന്നതെന്നു പറാതെ വയ്യ. ഇന്നലെ ഒരു പവന് 84,240 രൂപയായിരുന്ന സ്ഥാനത്ത് ഇന്ന് ഒറ്റയടിക്ക് കൂടിയത് 440 രൂപയാണ്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണ വില 84,680 ആയി. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 10,585 രൂപയാണ് നല്‍കേണ്ടത്. അഞ്ച് ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും കൂടി ചേരുമ്പോള്‍ പോക്കറ്റ് കാലിയാകുമെന്നതില്‍ സംശയമില്ല. സെപ്റ്റംബര്‍ 9 നാണ് സംസ്ഥാനത്തെ സ്വര്‍ണവില ആദ്യമായി എണ്‍പതിനായിരം പിന്നിട്ടത്.
അതേസമയം, സ്വര്‍ണവിലയിലുണ്ടാകുന്ന കുതിപ്പ് സ്വര്‍ണത്തിന്റെ ഡിമാന്‍ഡിനെ ബാധിച്ചിട്ടില്ല എന്നത് എടുത്ത് പറയേണ്ടതാണ്. ആഭരണത്തിന് മാത്രമാണ് ചെറിയ ഇടിവ് ഉണ്ടായിട്ടുള്ളത്. എന്നാല്‍ ബാര്‍, കോയിന്‍, ഡിജിറ്റല്‍ ഗോള്‍ഡ് എന്നിങ്ങനെ മറ്റ് പല രീതിയിലും സ്വര്‍ണവില്‍പ്പന നടക്കുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുന്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.
സെപ്റ്റംബര്‍ മാസത്തെ സ്വര്‍ണ വില (പവനില്‍)
സെപ്റ്റംബര്‍ 01: 77,640
സെപ്റ്റംബര്‍ 02: 77,800
സെപ്റ്റംബര്‍ 03: 78,440
സെപ്റ്റംബര്‍ 04: 78,360
സെപ്റ്റംബര്‍ 05: 78,920
സെപ്റ്റംബര്‍ 06: 79,560
സെപ്റ്റംബര്‍ 07: 79,560
സെപ്റ്റംബര്‍ 08: 79,480 (രാവിലെ)
സെപ്റ്റംബര്‍ 08: 79,880 (വൈകുന്നേരം)
സെപ്റ്റംബര്‍ 09: 80,880
സെപ്റ്റംബര്‍ 10: 81,040
സെപ്റ്റംബര്‍ 11: 81,040
സെപ്റ്റംബര്‍ 12: 81,600
സെപ്റ്റംബര്‍ 13: 81,520
സെപ്റ്റംബര്‍ 14: 81,520
സെപ്റ്റംബര്‍ 15: 81,440
സെപ്റ്റംബര്‍ 16: 82,080
സെപ്റ്റംബര്‍ 17: 81,920
സെപ്റ്റംബര്‍ 18: 81,520
സെപ്റ്റംബര്‍ 19: 81,640
സെപ്റ്റംബര്‍ 20: 82,240
സെപ്റ്റംബര്‍ 21: 82,240
സെപ്റ്റംബര്‍ 22: 82,560 (രാവിലെ)
സെപ്റ്റംബര്‍ 22: 82,920 (വൈകുന്നേരം)
സെപ്റ്റംബര്‍ 23: 83,840 (രാവിലെ)
സെപ്റ്റംബര്‍ 23: 84,840 (വൈകുന്നേരം)
സെപ്റ്റംബര്‍ 24: 84,600
സെപ്റ്റംബര്‍ 25: 83,920
സെപ്റ്റംബര്‍ 26: 84,240
സെപ്റ്റംബര്‍ 27: 84,680
CONTENT HIGH LIGHTS; My dear!! Can you dream of gold?: Isn’t this how prices rise?
















