കക്കയിറച്ചി കിട്ടുമ്പോൾ ഇനി ഇതുപോലെ തയ്യാറാക്കിനോക്കൂ… രുചികരമായ കക്കയിറച്ചി തോരൻ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- കക്കയിറച്ചി
- വെളിച്ചെണ്ണ
- ചെറിയുള്ളി
- ഇഞ്ചി
- വെളുത്തുള്ളി
- കറിവേപ്പില
- പച്ചമുളക്
- തേങ്ങ
- മഞ്ഞൾപൊടി
- മല്ലിപ്പൊടി
- മുളകുപൊടി
- കുരുമുളകുപൊടി
- ഗരം മസാല
തയ്യാറാക്കുന്ന വിധം
ഒരു മൺകലം ചൂടാവാനായി അടുപ്പിൽ വയ്ക്കുക വെളിച്ചെണ്ണ ഒഴിച്ച് നന്നായി ചൂടാകുമ്പോൾ ചെറിയുള്ളി ഇഞ്ചി പച്ചമുളക് വെളുത്തുള്ളി കറിവേപ്പില ഇവ ചേർക്കാം ഉപ്പ് ചേർത്ത് നന്നായി വഴറ്റി കഴിഞ്ഞ് കക്ക ചേർക്കാം തേങ്ങയും മസാലപ്പൊടികളും ഒന്ന് ചതച്ചെടുത്ത് ഇതിലേക്ക് ചേർക്കാം അല്പം വെള്ളം കൂടി ചേർത്ത് മൂടിവെച്ച് വറ്റുന്നതുവരെ നന്നായി വേവിക്കുക.
















