മിക്ക ആളുകളും ഇന്ന് നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് അമിതവണ്ണം. മാറിയ ജീവിത ശൈലി, അനാരോഗ്യമായ ഭക്ഷണ ശീലം എന്നിവ. എന്നാൽ മനസ്സിലാക്കിയിട്ടും മടികൊണ്ട് മനസിലാകാതെ പോകുന്ന ഒരു കാര്യം ആരോഗ്യകരമായ ജീവിതത്തിന് വ്യായാമം അനിവാര്യമാണ് എന്നതാണ്. വ്യായാമം ചെയ്യണമെന്നുണ്ടെങ്കിലും മടിയായിരിക്കും അതിനെല്ലാം വില്ലനാകുന്നത്. എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ട് എന്ന് പറയുന്നത് പോലെ തന്നെ ഇതിനും പരിഹാരമുണ്ടാക്കാം. പലഹാരമല്ല… പരിഹാരം.
ഈ ആരോഗ്യ വിപത്തിനെല്ലാം കാരണം ഭക്ഷണത്തിന്റെയും പലഹാരങ്ങളും ആണെന്ന് പറയുന്നത് പോലെത്തന്നെ നമ്മുടെ മടിയും ഒരു വില്ലൻ തന്നെയാണ്. വ്യായാമം ചെയ്യണമെന്നുണ്ട് പക്ഷെ മടിയാണ് കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ സാധിക്കുന്നില്ല. എന്നാല്‍ കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാതെ തന്നെ വ്യായാമം ചെയ്ത് ദിവസം തുടങ്ങിയാലോ?
ബോഡി സ്ട്രെച്ച്

കിടന്ന കിടപ്പിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു വ്യായാമമാണ് ബോഡി സ്ട്രെച്ച്. ആദ്യം നീണ്ടു നിവർന്ന് കിടക്കുക. കൈകൾ അരയോട് ചേർത്ത് അറ്റൻഷൻ രൂപത്തിൽ കിടക്കുക. ശേഷം കൈകൾ പതിയെ തലയ്ക്ക് മുകളിലൂടെ മേലേക്ക് കൊണ്ടു പോകുക. ഇതിനോടൊപ്പം തന്നെ കാലുകൾ രണ്ടും പതിയെ മുകളിലേക്ക് ഉയർത്താൻ ശ്രമിക്കുക. ഇത് ചെയ്യുമ്പോൾ അരക്കെട്ട് ഉയരാതിരിക്കാൻ ശ്രദ്ധിക്കുക. ഇത് നാലോ അഞ്ചോ പ്രാവശ്യം ചെയ്യുക.
ബട്ടര്‍ഫ്‌ളൈ പോസ്

നിങ്ങള്‍ക്ക് സ്ഥിരമായ നടുവേദനയും പിസിഓഎസ് പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുകയും ചെയ്യുകയാണെങ്കില്‍ കൂടാതെ ക്രമരഹിതമായ ആര്‍ത്തവത്തിനും വന്ധ്യത പോലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ബട്ടര്‍ഫ്‌ളൈ പോസ്. കാലുകൾ നീട്ടി നേരെ ഇരുന്നതിന് ശേഷം രണ്ട് ഉപ്പുറ്റികളും ചേർത്ത് വെച്ച് കൈകൾ കൊണ്ട് ചേർത്ത് പിടിച്ച്. ചിത്രശലഭങ്ങൾ ചിറകുകൾ വീശുന്നത് പോലെ കാലുകൾ കൊണ്ട് ചെയ്യുക. ഇതൊരു യോഗാസനം ആണ്.
ഹാപ്പി ബേബി പോസ്

ഈ വ്യായാമം ചെയ്യുന്നതിലൂടെ ശ്വസനം, ശക്തി, ശരീരത്തിന്റെ വഴക്കം എന്നിവക്കെല്ലാം സഹായകമാകുന്നു. കൂടാതെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും മാനസിക സമ്മര്‍ദ്ദത്തെ ഇല്ലാതാക്കുന്നതിനും, നട്ടെല്ലിന്റെ ആരോഗ്യവും ശക്തിയും മെച്ചപ്പെടുത്തുന്നതിനും, ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. മലർന്ന് കിടന്ന ശേഷം ശ്രദ്ധയോടെ കാല്‍മുട്ടുകള്‍ ഉയര്‍ത്തി നെഞ്ചിലേക്ക് കൊണ്ട് വരുക. കൈകള്‍ പതുക്കെ മുന്നിലേക്ക് നീട്ടി പാദത്തിന്റെ പുറംഭാഗത്തായി പിടിക്കുക. നിങ്ങളുടെ പാദങ്ങള്‍ വളച്ച് മുട്ടിന് മുകളിലായി വെക്കുക പിന്നീട് കോണ്‍ പോലെ ആക്കുന്നതിന് ശ്രദ്ധിക്കുക. 30 സെക്കന്റ് മുതല്‍ ഒരു മിനിറ്റ് വരെ ഈ പോസില്‍ തുടരുക പിന്നീട് ആഴത്തില്‍ ശ്വസിക്കുക. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മനസ്സും ശരീരവും പുതുമയും ആക്റ്റീവുമായി നില്‍ക്കുന്ന സമയമാണ് ഇത് ചെയ്യാന്‍ എന്തുകൊണ്ടും അനുയോജ്യം.
ലെഗ് ബെൻഡ്

ലെഗ് ബെൻഡ് വ്യായാമം ചെയ്യുന്നതിലൂടെ നിങ്ങളുടെ പൊണ്ണത്തടിയും കുടവയറും കുറക്കാൻ സാധിക്കും. ലെഗ് ബെൻഡ് വ്യായാമം ചെയ്യുന്നത് എങ്ങനെയാണ് എന്ന് നമുക്ക് നോക്കാം. ആദ്യം നീണ്ടു നിവർന്ന് കിടക്കുക. എന്നിട്ട് പതിയെ കൈകൾ തലയ്ക്ക് മേലെ കൊണ്ടു പോകുക. ശേഷം കൈകൾ പൊക്കി അരയ്ക്ക് മുകൾ ഭാഗം മാത്രം കിടക്കയിൽ നിന്ന് എഴുന്നേൽക്കുക. എന്നിട്ട് കാൽ വിരലുകളിൽ കൈ കൊണ്ട് തൊടുക. ഇത്തരത്തിൽ എട്ട് പ്രാവശ്യം ചെയ്യുക. ഇത് നിങ്ങളുടെ പൊണ്ണത്തടിയും കുടവയറും വളരെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാൻ ഈ വ്യായാമം സഹായിക്കും.
ക്രാബ് ലെഗ് ലിഫ്റ്റ്

വണ്ണം കുറക്കാൻ ഏറ്റവും നല്ല വ്യായാമങ്ങളിൽ ഒന്നാണ് ക്രാബ് ലെഗ് ലിഫ്റ്റ്. കിടന്ന ശേഷം കാൽ മുട്ട് ഉയർത്തി അരക്കെട്ട് കുറച്ച് പൊക്കി വിരലുകളിൽ ബലം നൽകി കിടക്കുക. ശേഷം വലതു കാൽ ഉയർത്തി നെഞ്ചിന് നേരെ കൊണ്ടു വരിക. ശേഷം ആദ്യത്തെ അതേ അവസ്ഥയിലേക്ക് പോകുക. എന്നിട്ട് ഇടതു കാൽ കൊണ്ടും ഇത്തരത്തിൽ ചെയ്യുക.
STORY HIGHLIGHT: These are the exercises you can do lying down
















