ഗതാഗത രംഗത്തെക്കുള്ള പുത്തൻ ചുവടുവെയ്പുമായി ഡ്രൈവറില്ലാ വാഹനങ്ങളുടെ പരീക്ഷണ ഓട്ടത്തിന് അനുമതി നൽകി ദുബൈ റോഡ് ഗതാഗത അതോറിറ്റി. സ്വയം നിയന്ത്രണ വാഹനങ്ങൾ വികസിപ്പിക്കുന്ന പ്രമുഖ ചൈനീസ് കമ്പനികളായ ബൈഡുവിന്റെ അപ്പോളോ ജി, വിറൈഡ്, പൊണി ഡോട്ട് എ.ഐ എന്നീ കമ്പനികൾക്കാണ് ദുബായ് ആർടിഎ പരീക്ഷണ ഓട്ടത്തിന് അനുമതി നൽകിയത്.
ജുമൈറ മോസ്കിന്റെ പാർക്കിങ് സ്ഥലം മുതൽ ജുമൈറ റോഡ് വരെ നീളുന്ന നാലു കിലോമീറ്ററിലാണ് പരീക്ഷണ ഓട്ടം നടക്കുന്നത്. ഇതിൽ അപ്പോളോ ഗോ ടാക്സിക്ക് മണിക്കൂറിൽ 72 കിലോമീറ്റർ വേഗത കൈവരിക്കാനും വളരെ സമർഥമായി ലൈൻ മാറ്റാനും സാധിച്ചിരുന്നു. ചൈനക്ക് പുറത്ത് ആദ്യമായാണ് അപ്പോളോ ഗോ ഇത്തരമൊരു പരീക്ഷണം നടത്തുന്നത്.
നഗരത്തിലുടനീളം ഒരുക്കിയ നിശ്ചിത സ്ഥലങ്ങളിലൂടെയായിരിക്കും ഡ്രൈവറില്ലാ വാഹനങ്ങൾ പരീക്ഷണ ഓട്ടം നടത്തുക. ഇതിന്റെ ആദ്യ ഘട്ടത്തിന് തുടക്കം കുറിച്ചു. ഇത്തരം വാഹനങ്ങൾ നഗരത്തിലെ പ്രാദേശിക പരിസ്ഥിതിയുമായി ഓട്ടോണമസ് ഡ്രൈവിങ് സാങ്കേതികവിദ്യകളും പ്രവർത്തന വൈദഗ്ധ്യവും പ്രയോജനപ്പെടുത്തി സുഗമമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആവശ്യമായ എല്ലാ പരിശോധനകളും നടത്തുമെന്ന് ആർ.ടി.എ അറിയിച്ചു.
STORY HIGHLIGHT: dubai driverless vehicle test
















