മുൻ യുഎസ് പ്രസിഡൻ്റ് ബറാക് ഒബാമയുടെ ഒരു പ്രസ്ഥാവനയാണ് ഇന്ന് ലോകശക്തി എന്ന് സ്വയം വിശ്വസിക്കുന്ന അമേരിക്കയിൽ ചർച്ചചെയ്യപ്പെടുന്നത്. മുൻ പ്രസിഡന്‌റിന്റെ പ്രസ്ഥാവനയിൽ ചേരി തിരിഞ്ഞ് പരസ്പരം കളിയാക്കുകയാണ് രാഷ്ട്രീയ നേതാക്കൾ. ലോകത്തിലെ 80 ശതമാനം പ്രശ്‌നങ്ങൾക്കും കാരണം വൃദ്ധന്മാർ അധികാരത്തിൽ തൂങ്ങിക്കിടക്കുന്നതും പിരമിഡുകൾ ഉൾപ്പെടെ എല്ലാത്തിലും അവരുടെ പേരുകൾ കൊത്തിവയ്ക്കുന്നതുമാണെന്നായിരുന്നു ബരാക് ഒബാമയുടെ പരാമർശം. ഇതോടെ 77 കാരനായ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഉന്നം വെച്ചാണ് ഒബായയുടെ പ്രസാഥവന എന്ന ആരോപണവുമായി ഒരു കൂട്ടർ രംഗത്തെത്തി
“ലോകത്തിലെ 80 ശതമാനം പ്രശ്‌നങ്ങളിലും മരണത്തെയും നിസ്സാരതയെയും ഭയപ്പെടുന്ന വൃദ്ധരാണ് ഉൾപ്പെട്ടിരിക്കുന്നത് എന്ന് പറയുന്നത് ന്യായമാണ്, അവർ ഒരിക്കലും വിട്ടുകൊടുക്കില്ല. അവർ പിരമിഡുകൾ നിർമ്മിക്കുകയും എല്ലാത്തിലും അവരുടെ പേരുകൾ ഇടുകയും ചെയ്യുന്നു. അവർ അതിനെക്കുറിച്ച് വളരെയധികം ഉത്കണ്ഠാകുലരാകുന്നു,” 64 കാരനായ ഒബാമ വെള്ളിയാഴ്ച ലണ്ടനിൽ ബ്രിട്ടീഷ് ചരിത്രകാരനായ ഡേവിഡ് ഒലുസോഗയോട് സംസാരിക്കവെ നടത്തിയ പ്രസ്ഥാവന ഇങ്ങനെയാണ്.
വാഷിംഗ്ടൺ ഡിസിയിൽ നാഷണൽ ഗാർഡ് സൈനികരെ വിന്യസിക്കാനുള്ള തന്റെ നീക്കത്തെ ന്യായീകരിച്ച് ഒരു മാസത്തിന് ശേഷമാണ് ഒബാമയുടം ഈ പരാമർശം എന്നതും ശ്രദ്ദേയമാണ്. നേരത്തേയും ഒബാമയും ട്രംപും വാക്ക് പോര് നടത്തിയിട്ടുള്ളതാണ്. രാജ്യ തലസ്ഥാനത്ത് അക്രമാസക്തമായ കുറ്റകൃത്യങ്ങളുടെ വർദ്ദനവുണ്ടെന്ന് ഒബാമ ചൂണ്ടികാണിച്ചത് ട്രംപിനെ ചൊടിപ്പിച്ചിരുന്നു. “അവർ പറയുന്നു: ‘നമുക്ക് അവരെ ആവശ്യമില്ല. സ്വാതന്ത്ര്യം, സ്വാതന്ത്ര്യം, അവൻ ഒരു സ്വേച്ഛാധിപതിയാണ്.’ എനിക്ക് ഒരു സ്വേച്ഛാധിപതിയെ ഇഷ്ടമല്ല. ഞാൻ ഒരു സ്വേച്ഛാധിപതിയല്ല. ഞാൻ വലിയ സാമാന്യബുദ്ധിയും ബുദ്ധിമാനായ വ്യക്തിയുമാണ്,” എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമല ഹാരിസിനെ പരാജയപ്പെടുത്തി ഈ വർഷം ജനുവരി 20 ന് അധികാരമേറ്റ ട്രംപ് നടത്തിയ പരാമർശങ്ങൾ, അദ്ദേഹം ഒരു സ്വേച്ഛാധിപതിയെ പോലെ പെരുമാറുന്നുവെന്ന് ആരോപിച്ച എതിരാളികളെ ലക്ഷ്യം വച്ചുതന്നെയായിരുന്നു.
ഈ പശ്ചാത്തലത്തിൽ ഒബാമയുടെ വൃദ്ധന്മാരെ കുറിച്ചുള്ള പരാമർശം ട്രംപിനെ ഉന്നം വച്ച് തന്നെയാണെന്നാണ് നിരൂപകർ വിലയിരുത്തുന്നത്. മാത്രമല്ല 2008 മുതൽ 2017 വരെ പ്രസിഡന്റായിരുന്ന ഒബാമ 2019 ൽ പ്രായമാകുന്ന നേതാക്കളെക്കുറിച്ച് സംസാരിക്കുകയും സാധാരണയായി പ്രായമായവർ, കൂടുതലും വൃദ്ധർ, വഴിതെറ്റില്ലെന്ന് പറയുകയും ചെയ്തതായി ദി ഡെയ്‌ലി ബീസ്റ്റ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഏതായാലും അമേരിക്കയിൽ ട്രംപിന്റെ പല നയങ്ങൽക്കും നേരേ വിമർശനം ഉയരുന്നുണ്ട്. ഇന്ത്യയെ പോലുള്ള രാജ്യങ്ങൾക്ക് അധിക തീരുവ ഏർപ്പെടുത്തിയതും എച്ച് 1 വിസ പ്രശ്നവും അമേരിക്കയുടെ സാമ്പത്തീക നിലനിൽപ്പിനെ ബാധിച്ചേക്കാമെന്ന സംശയവും ഉയരുന്നുണ്ട്. ഇതിനിടയിലാണ് ഒബാമയുടെ ഈ വിവാദ പരാമർശം.
















