നടപ്പാതയിലൂടെ വാഹനമോടിച്ചയാളെ പിടികൂടി ഷാർജ പോലീസ്. നിയമം ലംഘിച്ച് നടപ്പാതയിലൂടെ ആളുകൾ സഞ്ചരിക്കുമ്പോതന്നെ വാഹമോടിക്കുന്ന വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ വാഹനം കണ്ടെത്തുകയായിരുന്നു. ഇയാളുടെ വാഹനം കണ്ടുകെട്ടുകയും പിഴയും ബ്ലാക്ക് പോയിന്റുകളും ചുമത്തുകയും ചെയ്തു.
പൊതുസുരക്ഷ ഉറപ്പാക്കാൻ തുടർന്നും കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം പെരുമാറ്റം പൊതുജങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നുണ്ടെന്നും എല്ലാവരും ഗതാഗത നിയമങ്ങൾ പാലിച്ച് ഉത്തരവാദിത്തത്തോടെ വാഹനമോടിക്കണമെന്നും ഷാർജ പൊലീസ് അഭ്യർത്ഥിച്ചു.
STORY HIGHLIGHT: sharjah police seize vehicle
















