കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ മുഴുവൻ വൈറലായത് നടി പ്രിയങ്ക നടത്തിയ ഒരു അഭിമുഖമായിരുന്നു ഈ അഭിമുഖത്തിൽ പ്രിയങ്ക പറയുന്ന ചില കാര്യങ്ങൾ ഒരുവിധത്തിലും ഇന്നത്തെ സമൂഹത്തിന് അംഗീകരിക്കാൻ പറ്റുന്ന തരത്തിലുള്ളതല്ല എന്നാൽ ആ തീരുമാനങ്ങളിലൊക്കെ പ്രിയങ്ക ഉറച്ചുനിൽക്കുന്നത് ആണ് മനസ്സിലാക്കാൻ സാധിക്കുന്നത് ഇതിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വളരെ സജീവമായിട്ടുള്ള അനുചന്ദ്ര എന്ന വ്യക്തി തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ പറയുന്നതാണ് ശ്രദ്ധ നേടുന്നത് വാക്കുകൾ ഇങ്ങനെ ഭര്യ ഭർത്താവിനെക്കാൾ ഒരു പടി താഴ്ന്നു നിൽക്കണം – പ്രിയങ്ക ഇങ്ങനെയാണ് പറയുന്നത്. മനുഷ്യർക്ക് ആത്മാഭിമാനം ഒന്നൊന്നില്ലേ എന്നാണ് ഞാനാലോചിക്കുന്നത്. അതായത് ഭർത്താവോ എന്ത് തേങ്ങയോ ആവട്ടെ, ഒരാൾ മറ്റൊരാൾക്ക് മുൻപിലിങ്ങനെ താഴ്ന്നു നിന്ന് കോംപ്രമൈസ് ചെയ്ത് സകല സന്തോഷത്തോടും കൂടിയിവിടെ എത്രകാലം വരെ ജീവിക്കും ? എന്ത് സന്തുഷ്ട കുടുംബം കിട്ടാനാണെങ്കിലും ശരി ഇങ്ങനെ ആത്മാഭിമാനം പണയംവെച്ച് വിധേയപ്പെട്ട് ജീവിച്ചാൽ അവനവന്റെ വ്യക്തിത്വം പോലുമില്ലാതായി പോവില്ലേ എന്നാണെന്റെ ചോദ്യം? അങ്ങനെ സംഭവിച്ചാൽ മനുഷ്യൻ നേരെചൊവ്വേ അവനവനായൊന്ന് സന്തോഷിക്കാൻ പോലും മറക്കില്ലേ എന്നാണെന്റെ ചോദ്യം.
ഭാര്യ ഭർത്താവിനെക്കാൾ ഒരു പടി താഴ്ന്നു നിന്നാൽ ജീവിതം മറ്റു പ്രശ്നങ്ങളൊന്നുമില്ലാതെ സ്മൂത്ത് ആയി പോകുമെന്നാണ് പ്രിയങ്കയുടെ വാദം. താൻ തന്റെ ജീവിതത്തിലീ ആശയം പ്രാവർത്തികമാക്കി വിജയിച്ച ശേഷമാണ് ഇത് മറ്റുള്ളവരോട് പറയുന്നതെന്നും അവർ വ്യക്തമാക്കുന്നുണ്ട്. വാസ്തവത്തിൽ വിവാഹജീവിതത്തിലെ തുല്യതയേയാണവർ നല്ല പച്ചക്കിരുന്ന് വിമർശിക്കുന്നത്. ഇതൊക്കെ കേൾക്കുമ്പോൾ എനിക്ക് ചിരി വരികയാണ് ; ആധികാരികമായി മണ്ടത്തരം പറയാൻ ഇവർക്കെങ്ങനെ സാധിക്കുന്നു എന്നാണെന്റെ ചോദ്യം.
വിവാഹമെന്നാൽ പാർട്ണർഷിപ്പാണ്. അല്ലാതെ ആധിപത്യമല്ല. അടിമ – ഉടമ ബന്ധമല്ല. ഇങ്ങനെയുള്ളവർക്കത് തിരിച്ചറിയാൻ പറ്റാത്തത് അടിമപ്പെട്ട് അടിമപ്പെട്ട് സ്വന്തം മൂല്യം പോലും തിരിച്ചറിയാൻ പറ്റാത്ത മാനസികാവസ്ഥയുള്ളത് കൊണ്ടാണ്. സ്വന്തം മൂല്യം തിരിച്ചറിയാത്തവർക്ക് മറ്റുള്ളവരുടെ ആത്മാഭിമാനബോധത്തെ പറ്റി എങ്ങനെയൊരു ധാരണയുണ്ടാകും എന്നതുമൊരു ചോദ്യമാണ്.
സീ, ബന്ധങ്ങളിലെ പ്രശ്നങ്ങളെ കുറയ്ക്കാൻ കോംമ്പ്രമൈസ് ചെയ്യുന്നത് സാധാരണമാണെങ്കിലും, ഒരാൾ മറ്റൊരാൾക്ക് വേണ്ടി എല്ലായ്പ്പോഴും താഴ്ന്ന് നിൽക്കുമ്പോൾ അതൊരു ടോക്സിക് ആയ ബന്ധമാകും. സ്വന്തം വ്യക്തിത്വം പണയം വെക്കാതെ എങ്ങനെ സമത്വം കണ്ടെത്താമോ, പരസ്പര ബഹുമാനം എങ്ങനെ നിലനിർത്താമോ, വികാരങ്ങൾ ആശങ്കകൾ പ്രത്യാശകൾ എന്നിവയൊക്കെ മറ്റൊരാളുമായി പങ്ക് വെച്ചെങ്ങനെ തുറന്ന സംവാദം നടത്താമോ അവിടെയാണ് നിങ്ങൾക്ക് നിങ്ങളായി നിലനിൽക്കാൻ പറ്റുക. അല്ലാതെ സ്വാതന്ത്ര്യം, വ്യക്തിത്വം, വ്യക്തിപരമായ ആവശ്യങ്ങൾ എന്നിവയൊക്കെ സ്വയം നിഷേധിച്ചല്ല മറ്റുള്ളവരുമായി ബന്ധം തുടങ്ങേണ്ടത്.
സത്യത്തിൽ അങ്ങേയറ്റം മോശമായ സന്ദേശമാണ് പ്രിയങ്ക ഈ സമൂഹത്തിലേക്ക് പകരുന്നത്. ടോക്സിക് ബന്ധങ്ങളെ നിലനിൽക്കാൻ പ്രേരിപ്പിക്കുന്ന വാക്കുകളാണ് അവർ സമൂഹത്തിലേക്ക് എത്തിക്കുന്നത്. എന്നാൽ ഞാനൊന്ന് പറയട്ടെ ; ഭാര്യ ഭർത്താവിനെക്കാൾ ഒരു പടിയും ഭർത്താവ് ഭാര്യയെക്കാൾ ഒരുപടിയും താഴ്ന്നു നിൽക്കേണ്ട കാര്യമില്ല. പകരം പരസ്പരം തങ്ങളുടെ വികാരങ്ങളും പ്രതീക്ഷകളും തുറന്ന് പങ്കുവെക്കുകയും, ഒരേ സമയം സ്വയം ബലഹീനരാകാതെ നിലനിൽക്കുകയും ചെയ്യുന്ന ബന്ധങ്ങളാണ് ദാമ്പത്യത്തിൽ വേണ്ടത്. എങ്കിലേ അവനവന് അവനവനായി ജീവിക്കാൻ പറ്റൂ.
അപ്പോഴേ യഥാർത്ഥ സന്തോഷം ലഭിക്കൂ
















