ടീം യുഡിഎഫ് എന്നാണ് ഇപ്പോൾ കോൺഗ്രസ് അറിയപ്പെടുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വരാൻ പോകുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ100 സീറ്റ് നേടും. ഇത് അറിയുന്നത് കൊണ്ടാണ് സംസ്ഥാന സർക്കാർ പലതും ചെയ്യുന്നത്. ഇതിൻ്റെ ഭാഗമാണ് അയ്യപ്പ സംഗമം നടത്തിയതെന്ന് വി ഡി സതീശൻ പറഞ്ഞു. അയപ്പ സംഗമം നടത്തിയത് നന്നായ് എന്നെ ഞാൻ പറയൂ. കാരണം പഴയ കര്യങ്ങൾ എല്ലാം എല്ലാവരും ഓർത്തെടുക്കുന്നുണ്ട്. സ്ത്രീ പ്രവേശന വിഷയത്തിൽ ആചാരം സംരക്ഷിക്കാനാണ് ശ്രമിച്ചത്. സുപ്രീം കോടതിയിൽ കൊടുത്ത പരാതി മാറ്റി നല്കുമോ എന്നും സതീശൻ ചോദിച്ചു. 2026 കണ്ട് പേടിച്ചിട്ടാണ് ദേവസ്വത്തിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചത്. യോഗിയുടെ സന്ദേശം വായിച്ചപ്പോൾ വാസവൻ പുളകിതനായി. കോൺഗ്രസ് ആയിരുന്നുവെങ്കിൽ എന്താകുമായിരുന്നു പുകിൽ. തത്വമസി എന്ന് പിണറായി പറഞ്ഞത് കേട്ട് ഞെട്ടിയിരിക്കുകയാണ്.
കേരളത്തിലെ ജനങ്ങളെ അണ്ടർ എസ്റ്റിമേറ്റ് ചെയ്യരുതെന്നും വി ഡി സതീശൻ വ്യക്തമാക്കി. എൻഎസ്എസിന് ഇഷ്ടമുള്ള രാഷ്ട്രീയ തീരുമാനം എടുക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും അതിൽ കോൺഗ്രസിന് ആശങ്കയില്ലെന്നും വി.ഡി. സതീശൻ വ്യക്തമാക്കിയിരുന്നു. ശബരിമല വിഷയത്തിൽ കോൺഗ്രസ് അന്നും ഇന്നും ഇന്നും വിശ്വാസികൾക്കും അയ്യപ്പ ഭക്തർക്കും ഒപ്പമാണ്. തങ്ങളുടെ രാഷ്ട്രീയ തീരുമാനങ്ങളിൽ ഒരു ശക്തിക്കും സ്വാധീനം ചെലുത്താനോ മാറ്റം വരുത്താനോ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എൻഎസ്എസ് എന്ത് തീരുമാനമെടുക്കണമെന്ന് ഞങ്ങളല്ല പറയുന്നത്, അത് അവരുടെ ഇഷ്ടമാണ്. മുൻപ് എസ്എൻഡിപി നവോത്ഥാന സമിതിയുടെ ഭാഗമായി ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണം എന്ന നിലപാട് എടുത്തിരുന്നു. ഇപ്പോൾ അവർ അത് മാറ്റി. അതുപോലെ ഓരോ സംഘടനയ്ക്കും അവരുടേതായ തീരുമാനങ്ങൾ എടുക്കാം, സതീശൻ ചൂണ്ടിക്കാട്ടി.
STORY HIGHLIGHT : V D Satheeshan against pinarayi vijayan
















