ഐഎസ് റിക്രൂട്ട്മെന്റ് കേസിൽ പ്രതികളായ മുഹമ്മദ് അസറുദ്ദീൻ, ഷെയ്ക് ഹിദായത്തുള്ള എന്നിവർ കുറ്റക്കാരാണെന്ന് കൊച്ചി എൻഐഎ കോടതി. കേസിൽ തിങ്കളാഴ്ച ശിക്ഷ വിധിക്കും. 2017-2018 കാലത്ത് കേരള, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്ന് ഐഎസ് റിക്രൂട്ട്മെന്റിന് ശ്രമിച്ചെന്നാണ് കേസ്. സാമൂഹ്യമാധ്യമത്തിലൂടെയും കേരളത്തിലും തമിവ്‌നാട്ടിലുമായി ഐഎസിലേക്ക് പോകുന്നതിനായി പരിശീലനം നൽകിയെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. കേസിൽ കുറ്റപത്രം നേരത്തെ സമർപ്പിച്ചിരുന്നു.
മൂന്ന് വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഐഎസ് ആശയം പ്രചരിപ്പിക്കുന്നതിനായി യുഎപിഎ 38,39, ഗൂഢാലോതന കുറ്റത്തിന് 120ബി എന്നിവയാണ് ചുമത്തിയിരിക്കുന്നത്. ഈ മൂന്ന് കുറ്റങ്ങളും തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചു. തമിഴ്നാട്ടിലെ സ്ഫോടന കേസിലും ഇവർ പ്രതികളാണ്. ഇവർക്ക് സ്ഫോടനത്തിൽ ബന്ധമുണ്ടെന്ന് എൻഐഎ കണ്ടെത്തിയിരുന്നു. ഈ കേസിന്റെ വിചാരണ നടപടികൾ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് ഐഎസ് റിക്രൂട്ട്മെന്റ് കേസിലും പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്.
STORY HIGHLIGHT: Kochi NIA court finds accused guilty in IS recruitment case
















