ശരീരഭാര നിയന്ത്രണത്തിൻ്റെ ഭാഗമായി ഭക്ഷണത്തിൽ കാര്യമായി ശ്രദ്ധിക്കാൻ ശ്രമിക്കുന്നവരാണ് ഏറെയും ആളുകൾ. അതിൽ ഡയറ്റ് ചെയ്യുന്നവർ ഓടിയെത്തുന്ന വിഭവമോ സാലഡും. ഡയറ്റിംഗ് നോക്കുന്നവർ ബ്രേക്ക്ഫാസ്റ്റിനോ ഡിന്നറിനോ സാലഡ് കഴിക്കുന്നതാണ് പതിവ്. രുചികരമായ സാലഡ് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ.
ചേരുവകൾ
തേങ്ങ- 1 കപ്പ്
കാബേജ്- 2 കപ്പ്
സവാള- 1/2
കശുവണ്ടി- 25
വിനാഗിരി- 1 ടീസ്പൂൺ
ഉപ്പ്- 1/4 ടീസ്പൂൺ
വെള്ളം- 1/4 കപ്പ്
ഒലിവ് എണ്ണ- 1 ടീസ്പൂൺ
തേൻ- 1 ടീസ്പൂൺ
വെളുത്തുള്ളി- 2
കുരുമുളകുപൊടി- 1/4 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ചൂടുവെള്ളത്തിൽ കശുവണ്ടി 30 മിനിറ്റ് കുതിർക്കാൻ മാറ്റി വയ്ക്കാം. ശേഷം അത് നന്നായി അരച്ചെടുക്കുക. അതിലേയ്ക്ക് വെളുത്തുള്ളി, കുരുമുളകുപൊടി, ഉപ്പ്, വിനാഗിരി, വെള്ളം എന്നിവ ചേർത്ത് ഒരിക്കൽ കൂടി അരച്ചെടുക്കാം. അതിലേയ്ക്ക് ഒലിവ് എണ്ണയും തേനും ചേർത്ത് ഒരു തവണ കൂടി അരച്ചെടുക്കാം. കശുവണ്ടി കൊണ്ടുള്ള മയോണൈസ് തയ്യാർ.
ഇനി ഒരു ബൗളിലേയ്ക്ക് കാബേജ്, കാരറ്റ്, സവാള എന്നിവ കട്ടി കുറച്ച് ഗ്രേറ്റ് ചെയ്തെടുക്കാം. ഇനി ഇതിലേയ്ക്ക് കശുവണ്ടി കൊണ്ടു തയ്യാറാക്കിയ മയോണൈസ് ചേർത്തിളക്കി യോജിപ്പിച്ച് കഴിക്കാം.
STORY HIGHLIGHT : weightloss salad
















