ഭാരം കുറയ്ക്കാന്‍ പട്ടിണി കിടന്നുള്ള അനാരോഗ്യകരമായ ആ ഡയറ്റിങ്ങ് രീതി പിന്തുടരുന്നവരാണോ നിങ്ങള്‍? എങ്കില്‍ ആ ശീലത്തെ മറികടക്കാന്‍ നേരമായി. ആരോഗ്യകദായകമായ പ്രൊട്ടീന്‍ ഷെയ്ക്കുകള്‍ കുടിച്ചുകൊണ്ടുതന്നെ മികച്ച രീതിയില്‍ ഇനി ഭാരം കുറയ്ക്കാം. ഇവ രുചികരമാണെന്ന് മാത്രമല്ല പോഷക സമ്പുഷ്ടവും ഉപാപചയ പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്തുന്നതുമാണ്.
പഴം-ബദാം ഷെയ്ക്
ഒരു പഴം, ഒരു പിടി ബദാം, ഒരു സ്‌കൂപ്പ് വാനില പ്രൊട്ടീന്‍ പൗഡര്‍, ബദാം മില്‍ക്ക് എന്നിവ ചേര്‍ത്ത് ഷെയ്ക് തയ്യാറാക്കാം. ഇത് ഊര്‍ജം പകരും വിശപ്പും കുറയ്ക്കും.
ബെറി ഷെയ്ക്
പലതരത്തിലുള്ള ബെറികളുടെ മിശ്രിതം ഉപയോഗിക്കാം, ഗ്രീക്ക് യോഗര്‍ട്ട്, പ്രൊട്ടീന്‍ പൗഡര്‍ എന്നിവ മിക്സ് ചെയ്ത് ഉപയോഗിക്കാം. ആന്റിഓക്സിഡന്റ് സമ്പുഷ്ടമായ ഈ ഷെയ്ക് കൊഴുപ്പ് എരിച്ചുകളയാന്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ്. തന്നെയുമല്ല ശരീരത്തിന് ആവശ്യമായ വിറ്റമിനുകളും നല്‍കും.
പീനട്ട് ബട്ടര്‍ ഷെയ്ക്
പീനട്ട് ബട്ടര്‍, പ്രൊട്ടീന്‍ പൗഡര്‍, പഴം, വെള്ളം എന്നിവ ചേര്‍ത്തുകൊണ്ടുള്ള പീനട്ട് ബട്ടര്‍ ഷെയ്ക് ആരോഗ്യദായകമാണ്. ഇത് വിശപ്പ് ശമിപ്പിക്കും, മസില്‍ കരുത്ത് വര്‍ധിപ്പിക്കും.
ഓട്സ്, കറുവപ്പട്ട ഷെയ്ക്
ഓട്സ്, കറുവപ്പട്ട, വാനില പ്രൊട്ടീന്‍ പൗഡര്‍, സ്‌കിം മില്‍ക് എന്നിവ ചേര്‍ത്ത ഷെയ്ക് സ്വാദിഷ്ടമാണ്. ഇത് രക്തത്തിലെ പഞ്ചസാര ക്രമീകരിക്കും, ഭാരം കുറയ്ക്കാന്‍ സഹായിക്കും.
ഗ്രീന്‍ അവകാഡോ ഷെയ്ക്
അവകാഡോ, സ്പിനാച്ച്, പ്രൊട്ടീന്‍ പൗഡര്‍, നാളികേര വെള്ളം എന്നിവ ചേര്‍ത്ത ഷെയ്ക് ധാരാളം ഫൈബര്‍ അടങ്ങിയതാണ്. ഇത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും.
കോഫീ പ്രൊട്ടീന്‍ ഷെയ്ക്
കോള്‍ഡ് ബ്ര്യൂ കോഫി, പ്രൊട്ടീന്‍ പൗഡര്‍, ബദാം മില്‍ക്, കറുവപ്പട്ട എന്നിവ ചേര്‍ത്ത് ഷെയ്ക് തയ്യാറാക്കാം. ഇത് ഉപാപചയ പ്രവര്‍ത്തനത്തെ ബൂസ്റ്റ് ചെയ്യുന്നതാണ്. കൊഴുപ്പ് എരിച്ച് കളയാന്‍ സഹായിക്കുകയും ചെയ്യും.
















