എഐ ഉപയോഗിച്ച് നിർമിക്കുന്ന ചിത്രങ്ങളിലും വിഡിയോകളിലും ജാഗ്രത വേണമെന്ന് കേരള പൊലീസ്. ഭർത്താവ് ഉപേക്ഷിച്ച വീട്ടമ്മയ്ക്കും, കൈ കാലില്ലാത്ത കുട്ടി വരച്ച ചിത്രത്തിനും ലൈക്കും കമന്റും കൊണ്ട് നിറയ്ക്കുന്ന പ്രിയപ്പെട്ടവർ അറിയാനാണ്. നിർമിത ബുദ്ധി (എഐ) ഉപയോഗിച്ച് സൃഷ്ടിക്കപ്പെടുന്ന ചിത്രങ്ങളും വീഡിയോകളുമാണ് ഇക്കാലത്ത് സോഷ്യൽ മീഡിയകളിലൂടെ നിങ്ങൾക്ക് മുന്നിലെത്തുന്നതിൽ ഭൂരിഭാഗവും.
നിർമിത ബുദ്ധി (എഐ) ഉപയോഗിച്ച് കൊണ്ടുള്ള തട്ടിപ്പുകളും വ്യാപകമാകുകയാണ്. അതിനാൽ തന്നെ കരുതിയിരിക്കണം. നിങ്ങളുടെ പ്രതികരണം വിശ്വാസ്യതയും ആധികാരികതയും ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമാകണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു.
സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയായാൽ 1930 എന്ന നമ്പറിലോ https://cybercrime.gov.in/ എന്ന റിപ്പോർട്ടിംഗ് പോർട്ടൽ വഴിയോ ഉടൻ ബന്ധപ്പെടണമെന്നും പൊലീസ് ഫെയ്‌സ്ബുക്കിൽ വ്യക്തമാക്കുന്നു.
















