2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടം ടിവികെയും ഡിഎംകെയും തമ്മിലാണെന്ന് ടിഎംകെ നേതാവും നടനും ആയ വിജയ്. വിജയ്യുടെ തമിഴ് വെട്രി കഴകം സംഘടിപ്പിച്ച പരിപാടിയിലായിരുന്നു വിജയ്‌യുടെ പ്രതികരണം.
വിജയ്‌യുടെ വാക്കുകള്‍…….
ടിവികെയും ഡിഎംകെയും തമ്മിലാണ് നിയമസഭാ പോരാട്ടം. ഡിഎംകെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ല. ചെയ്യാന്‍ പറ്റുന്നതേ താന്‍ പറയുകയുള്ളൂ. ഡിഎംകെയെ പോലെ കപട വാഗ്ദാനങ്ങള്‍ നല്‍കില്ല. മുഖ്യമന്ത്രി ഓരോന്നും വെറുതേ പറയുന്നതു പോലെ താന്‍ പറയില്ല.
ജയലളിത പറഞ്ഞതൊക്കെ എഐഎഡിഎംകെയിലെ ഇപ്പോഴത്തെ നേതാക്കള്‍ മറന്നു. ബിജെപിയും എഐഎഡിഎംകെയും തമ്മില്‍ അവസരവാദ കൂട്ടുക്കെട്ടാണ്. ഡിഎംകെയ്ക്ക് വോട്ട് ചെയ്യുന്നത് ബിജെപിക്ക് വോട്ട് ചെയ്യുന്നതിനു സമം ആണ്. ഇരു കൂട്ടരും തമ്മിലുള്ള അന്തര്‍ധാര സജീവമാണ്. ഡിഎംകെ കുടുംബം ബിജെപിയുമായി
രഹസ്യ ഇടപാടുകള്‍ നടത്തുന്നുണ്ട്.
കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ തമിഴ്‌നാടിനു വേണ്ടി എന്താണ്ചെയ്തത്? എന്റെ പാര്‍ട്ടിയായ ടിവികെ അധികാരത്തില്‍ വരുമ്പോള്‍ അഴിമതിയ്ക്കും കുറ്റകൃത്യങ്ങള്‍ക്കും പിന്നിലുള്ളവര്‍ ശിക്ഷിക്കപ്പെടും .
അതെസമയം വിജയ്‌യുടെ റാലിയില്‍ തിക്കിലും തിരക്കിലുംപെട്ട് 33 പേര്‍ മരിച്ചതായി ദേശീയ മാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരില്‍ മൂന്ന് കുട്ടികളുമുണ്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു. പന്ത്രണ്ട് പേര്‍ മരിച്ചതായി ജില്ലാ കളക്ടര്‍ എം തങ്കവേല്‍ സ്ഥിരീകരിച്ചു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാം. വിജയ്യുടെ കരൂറിലെ റാലിക്കിടെയായിരുന്നു സംഭവം. പ്രസംഗം പൂര്‍ത്തിയാക്കാതെ വിജയ് മടങ്ങി. സ്ഥിതിഗതികള്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ വിലയിരുത്തി.
















