വിജയ് നയിച്ച തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) റാലിയിൽ വൻ അപകടം. തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം 30 ആയി ഉയർന്നു. തിരക്ക് നിയന്ത്രണതീതമായതോടെയാണ് അപകടം സംഭവിച്ചത്. സംഘാടനത്തിൽ ഉണ്ടായ വീഴ്ചയാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. റാലിയിൽ പൊലീസ് നിർദേശങ്ങൾ പാലിച്ചിട്ടില്ലെന്ന് ആരോപണം ഉയർന്നു. പതിനായിരങ്ങളാണ് വിജയ് യുടെ റാലിയിൽ പങ്കെടുക്കാൻ എത്തിയിരുന്നത്. കുട്ടികൾ ഉൾപ്പെടെയുള്ളവരാണ് അപകടത്തിൽപ്പെട്ടത്. ഉച്ചയ്ക്ക് ആരംഭിക്കേണ്ടിയിരുന്ന റാലിയാണ് രാത്രി വൈകി ആരംഭിച്ചത്.
പരിചയക്കുറവും ഏകോപന പോരായ്മയുമാണ് അപകടത്തിന് കാരണമായതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. കരൂർ വേലുച്ചാമിപുരത്തേക്ക് വിജയ്ക്ക് കടന്നുവരാൻ കഴിയാത്ര അത്ര തിരിക്കായിരുന്നു അനുഭവപ്പെട്ടിരുന്നത്. നിരവധി പേരാണ് കുഴഞ്ഞുവീണത്. പലരെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അനുശോചിച്ചു. പരുക്കേറ്റവർക്ക് അടിയന്തര ചികിത്സയ്ക്ക് വേണ്ട നടപടികൾ സ്വീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. അപകടം ഉണ്ടായതിനു പിന്നാലെ തന്റെ പ്രസംഗം പൂർത്തിയാക്കാതെ വിജയ് സംഭവസ്ഥലത്ത് നിന്നും മടങ്ങിയിരുന്നു. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് ആശങ്ക.
STORY HIGHLIGHT : Vijay’s rally Stampede death toll rising
















