തമിഴ്നാട് കരൂരിൽ ടിവികെയുടെ റാലിലിൽ തിക്കിലും തിരക്കിലും ദുരന്തമുണ്ടായതിൽ ആദ്യ പ്രതികരണവുമായി വിജയ്. തന്റെ ഹൃദയം നുറുങ്ങുന്നുവെന്നും ദുഃഖം അറിയിക്കാൻ വാക്കുകളില്ലെന്നും വിജയ് പ്രതികരിച്ചു. അസഹനീയവും വിവരണാതീതവുമായ വേദനയുണ്ടെന്ന് വിജയ് എക്സ് പോസ്റ്റിൽ കുറിച്ചു. 38 പേരാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. 67 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 12 പേരുടെ നില ഗുരുതരമായി തുടരുകയായിരന്നു. കൂടുതൽ പൊലീസ് സേസ കരൂരിലേക്കെത്താൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
മരിച്ചവരുടെ കുടുംബത്തിന് അടിയന്തര ധനസഹായമായി പത്ത് ലക്ഷം രൂപയും പരുക്കേറ്റവർക്ക് അടിയന്തര ചികിത്സ ധനസഹായമായി ഒരു ലക്ഷം രൂപയും മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രഖ്യാപിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ കരൂരിലേക്ക് പുറപ്പെട്ടു.റാലിക്കിടെയുണ്ടായ ദുരന്തത്തെ കുറിച്ച് ജുഡീഷ്യഷൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. തമിഴ്നാട് ഹൈക്കോടതി മുൻ ജഡ്ജി അരുണ ജഗതീശൻ അന്വേഷിക്കും. അപകടത്തിൽ സ്ഥിതിഗതികൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിലയിരുത്തി. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി അമിത് ഷാ ആശയവിനിമയം നടത്തി. കേന്ദ്രസർക്കാരിന്റെ സഹായം അമിത് ഉറപ്പുനൽകി.
STORY HIGHLIGHT : Vijay’s first response in TVK rally stampede
















