കരൂരിലെ അപകടത്തിൽ ടിവികെ പ്രതിസന്ധിയിൽ. അപകടം ഉണ്ടാകുമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് പൊലീസ് അറിയിച്ചു. എന്നാൽ ടിവികെ മുന്നറിയിപ്പ് അവഗണിച്ചെന്ന് പൊലീസ് അറിയിച്ചു. അപകടത്തിന്റെ പൂർണ ഉത്തരവാദിത്തം ടിവികെയും നടനും പാർട്ടി അധ്യക്ഷനുമായി വിജയിയും ഏറ്റെടുക്കേണ്ട സാഹചര്യത്തിലേക്കാണ് എത്തിയിരിക്കുന്നത്. തുറന്ന സ്ഥലത്തേക്ക് പരിപാടി നടത്തണമെന്ന് ടിവികെയ്ക്ക് നിർദേശം പൊലീസ് നൽകിയിരുന്നത്. എന്നാൽ ടിവികെ നേതാക്കൾ ഇതിന് തയാറായില്ലെന്ന് പൊലീസ് അറിയിച്ചു.
അതേസമയം അപകടം നടന്ന ഇത്രയും സമയം കഴിഞ്ഞും ടിവികെയുടെ ഭാഗത്ത് നിന്ന് ഒരു പ്രതികരണം പോലും ഉണ്ടായിട്ടില്ല. 38 പേരാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. അപകടത്തിന് പിന്നാലെ തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലെത്തിയ വിജയ് മാധ്യമങ്ങളോട് പ്രതികരിക്കാൻ തയാറായില്ല. തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ നിന്നും സ്വകാര്യ വിമാനത്തിൽ വിജയ് ചെന്നൈയിലേക്ക് പുറപ്പെട്ടു.
67 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 12 പേരുടെ നില ഗുരുതരമായി തുടരുകയായിരന്നു. തമിഴ്നാട് ആരോഗ്യ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. കൂടുതൽ പൊലീസ് സേസ കരൂരിലേക്കെത്താൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് അടിയന്തര ധനസഹായമായി പത്ത് ലക്ഷം രൂപയും ടപരുക്കേറ്റവർക്ക് അടിയന്തര ചികിത്സ ധനസഹായമായി ഒരു ലക്ഷം രൂപയും മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രഖ്യാപിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ കരൂരിലേക്ക് പുറപ്പെട്ടു.
STORY HIGHLIGHT : TVK rally stampede TVK ignore Police warning
















