തമിഴ്നാട് കരൂരിൽ തമിഴക വെട്രിക് കഴകം നേതാവ് വിജയിയുടെ റാലിക്കിടെയുണ്ടായ അപകടത്തിൽ ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. അടിയന്തര ധനസഹായമായി മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകും. ചികിത്സയിൽ ഉള്ളവർക്ക് മൂന്നുലക്ഷം രൂപയും നൽകും. 37 പേരാണ് അപകടത്തിൽ മരിച്ചത്. സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് ധനസഹായം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി എംകെ സ്റ്റാലിൻ കരൂരിലേക്ക് പുറപ്പെട്ടു. ആശങ്കാ ജനകമായ സാഹചര്യമെന്നും അടിയന്തര സഹായങ്ങൾ ലഭ്യമാക്കുന്നതായും മുഖ്യമന്ത്രി പ്രതികരിച്ചു.
ആൾക്കൂട്ടം അനിയന്ത്രിതമായി എത്തിയപ്പോൾ, നിയന്ത്രിക്കാൻ സംഘാടകർക്ക് കഴിഞ്ഞില്ലായിരുന്നു. സംഘാടകർക്കെതിരെ പൊലീസ് കേസെടുത്തു. വൻ സുരക്ഷാ വീഴ്ചയാണ് സംഭവിച്ചതെന്നും പൊലീസ് അറിയിച്ചു. ടിവികെ നിയമങ്ങൾ ലംഘിച്ചതാണ് അപകടത്തിന് കാരണമെന്ന് പൊലീസ്. പരിപാടിയിൽ പങ്കെടുക്കാനെത്തിയരുടെ എണ്ണം നിയന്ത്രണാതീതമായതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
STORY HIGHLIGHT : TVK rally Stampede Tamil Nadu government announces compensation
















