ട്രാഫിക് സിസ്റ്റംസ് എഫിഷ്യൻസി ഇൻഡക്‌സിൽ ഒന്നാം സ്ഥാനത്തെത്തി മസ്കത്ത്. ലോകത്തിലെ ഏറ്റവും കാര്യക്ഷമതയുള്ള ഗതാഗത സംവിധാനങ്ങളുള്ള നഗരമാണ് മസ്കതെന്നാണ് റിപ്പോർട്ട്.
നൂതന സാങ്കേതികവിദ്യകൾ, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ, വൈദഗ്ധ്യമുള്ള ഉദ്യോഗസ്ഥർ എന്നിവയിലൂടെയുള്ള ശ്രദ്ധേയമായ പുരോഗതിയുടെ പ്രതിഫലനമായാണ് റാങ്കിങ് എന്നും പൊലീസ് പറഞ്ഞു.
ഡിജിറ്റൽ മോണിറ്ററിങ് മുതൽ കാര്യക്ഷമമായ റോഡ് നെറ്റ്‌വർക്കുകൾ വരെയുള്ള നവീകരണങ്ങളാണ് പൊലീസ് നടപ്പിലാക്കിയിരിക്കുന്നത്. പൊതുജന സുരക്ഷ സംരക്ഷിക്കുന്നതിനൊപ്പം അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന നഗരത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുകയെന്ന ലക്ഷ്യത്തിലാണിത്.
നഗര മാനേജ്‌മെന്റിലും റോഡ് സുരക്ഷയിലും ഒമാൻ പുലർത്തുന്ന ശ്രദ്ധയെ അടിവരയിടുന്നതാണ് അംഗീകാരമെന്ന് അധികൃതർ പറഞ്ഞു.
















