യുഎഇയിലെ ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ചരിത്രം കുറിച്ച് നേപ്പാള്‍ ക്രിക്കറ്റ്. ടി20 മത്സരത്തില്‍ വെസ്റ്റ് ഇൻഡീസിനെ 19 റൺസിന് പരാജയപ്പെടുത്തിയ നേപ്പാൾ, ഐസിസി പൂർണ്ണ അംഗത്വമുള്ള ഒരു രാജ്യത്തിനെതിരെ അവരുടെ ആദ്യ വിജയം നേടി. 38 റൺസെടുത്ത് ടോപ് സ്കോററാകുയും വിന്‍ഡീസിന്‍റെ ഒരു വിക്കറ്റ് വീഴത്തുകയും ചെയ്‌ത ക്യാപ്റ്റൻ രോഹിത് പൗഡലാണ് പ്ലെയർ ഓഫ് ദ് മാച്ച്. ഇതോടെ മൂന്ന് മത്സരങ്ങളുള്ള ടി20 പരമ്പരയില്‍ നേപ്പാൾ മുന്നിലെത്തി. രണ്ടാമത്തെ മത്സരം സെപ്റ്റംബർ 29 ന് നടക്കും.കൂടാതെ, എട്ട് ടി20 മത്സരങ്ങളിൽ ഒരു പൂർണ്ണ അംഗ ടീമിനെതിരെയുള്ള നേപ്പാളിന്‍റെ ആദ്യ വിജയമാണിത്. അഫ്‌ഗാനിസ്ഥാൻ അസോസിയേറ്റ് ടീമായിരുന്നപ്പോൾ 2014 ലോകകപ്പിൽ നേപ്പാള്‍ അഫ്‌ഗാനെതിരെ ജയിച്ചിരുന്നു. അതേസമയം, ഒരു അസോസിയേറ്റ് ടീമിനെതിരെ വെസ്റ്റിൻഡീസിന്‍റെ നാലാം തോൽവിയാണിത്. 2022 ട്വന്‍റി 20 ലോകകപ്പിൽ സ്കോട്ട്ലൻഡിനോട് വെസ്റ്റിൻഡീസ് തോറ്റിരുന്നു. അസോസിയേറ്റ് അംഗങ്ങളായിരുന്ന 2014 ൽ അയർലൻഡിനോടും 2016 ലെ ടി20 ലോകകപ്പിൽ അഫ്‌ഗാനോടും വിന്‍ഡീസ് തോല്‍വി രുചിച്ചിരുന്നു.
















