ആർഎസ്എസിന്റെ സ്ഥാപകദിനത്തോടനുബന്ധിച്ച് പ്രത്യേക സ്റ്റാമ്പും നാണയവും പുറത്തിറക്കാൻ കേന്ദ്ര സർക്കാർ. നൂറാം വാർഷിക ത്തോടനുബന്ധിച്ച് പ്രധാനമന്ത്രി പ്രത്യേക സ്റ്റാമ്പും നാണയവും പുറത്തിറക്കും.വാർഷിക ദിനത്തോട് അനുബന്ധിച്ച പരിപാടികളിലും പ്രധാനമന്ത്രി പങ്കെടുത്തേക്കും. ഇന്ന് നടന്ന മൻ കി ബാത്തിൽ ആർഎസിഎസിനെ പ്രകീർത്തിച്ച് പ്രധാനമന്ത്രി രംഗത്തെത്തിയിരുന്നു.
ആർഎസ്എസ് സ്ഥാപിതമായി നൂറാം വർഷം ആയി. ആശയ ഐക്യത്തിനായി രൂപീകരിച്ച സംഘടനയാണ് ആർഎസ്എസ്. നിസ്വാർത്ഥ സേവനത്തിനായി ജീവിതം ഉഴിഞ്ഞ വച്ചവരാണ് ദശലക്ഷകണക്കിന് സ്വയം സേവകർ. ദുരന്തം ഉണ്ടാകുമ്പോൾ ആദ്യം ഓടിയെത്തുന്നത് സ്വയം സേവകർ. രാജ്യം ആദ്യമെന്നാണ് സ്വയം സേവകരുടെ ആപ്തവാക്യമെന്നും പ്രധനമന്ത്രി വ്യക്തമാക്കി.
















