ഇനി ചിക്കൻ വാങ്ങിക്കുമ്പോൾ ഈ കറി ഒന്ന് ട്രൈ ചെയ്തുനോക്കൂ. നല്ല കിടിലൻ സ്വാദിൽ എളുപ്പത്തിലൊരു ചിക്കൻ കറി. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ചിക്കൻ – 1 കിലോ (കറി പീസ്)
- സവാള – 2 ( അരിഞ്ഞത് )
- തക്കാളി – 1 ( അരിഞ്ഞത് )
- ഇഞ്ചി , വെളുത്തുള്ളി – ചതച്ചത് ( 1 സ്പൂൺ )
- മുളക് പൊടി – 2 സ്പൂൺ
- മഞ്ഞൾ പൊടി – 3 /4 സ്പൂൺ
- മല്ലിപൊടി – 2 സ്പൂൺ
- ഗരം മസാല – 1 സ്പൂൺ
- കുരുമുളക് പൊടി – 1 സ്പൂൺ
- എണ്ണ – ആവശ്യത്തിന്
- ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കഴുകി വെച്ചിരിക്കുന്ന ചിക്കണിലേക്ക് എടുത്ത് വെച്ചിരിക്കുന്ന പൊടികൾ എല്ലാം ചേർത്ത് തിരുമി അര മണിക്കൂർ വയ്ക്കുക. ശേഷം ഒരു കുക്കറിൽ ആവശ്യത്തിന് എണ്ണ ഒഴിച്ച ശേഷം സവാള വഴറ്റുക. നല്ല ഗോൾഡൻ ബ്രൗൺ നിറം ആകുമ്പോൾ തക്കാളിയും ഇഞ്ചി വെളുത്തുള്ളി ചതച്ചതും ചേർത്ത് കൊടുക്കുക. ഇത് നന്നായി വഴണ്ട് വരുമ്പോൾ മസാല തിരുമി വെച്ചിരിക്കുന്ന ചിക്കനും, ആവശ്യത്തിന് ഉപ്പും ഇതിലേക്ക് ചേർത്ത് രണ്ട് വിസിൽ വേവിച്ചെടുക്കുക. രുചികരമായ ചിക്കൻ കറി റെഡി.
പരത്തി വച്ചിരിക്കുന്ന മാവിൻ്റെ മുകളിൽ ഒരു മുട്ടയുടെ പകുതി മുറിച്ചതും തയ്യാറാക്കിയ മസാലയിൽ നിന്ന് അൽപ്പവും വച്ച് മടക്കുക. അടികട്ടിയുള്ള ഒരു പാത്രത്തിൽ വറുക്കാനാവശ്യത്തിന് എണ്ണ എടുത്ത് ചൂടാക്കാം. ചൂടായ എണ്ണയിൽ പഫ്സ് വറുത്തെടുക്കാം. അല്ലെങ്കിൽ 30 മിനിറ്റ് ബേക്ക് ചെയ്ത് എടുക്കാം. പാത്രത്തിൽ തട്ടുവച്ച് (10 മിനിറ്റ് പ്രീഹീറ്റ്) അതിൽ പഫ്സ് നിരത്തി 30 മിനിറ്റ് ചെറുതീയിൽ തയാറാക്കാം.
















