ബ്രേക്ക്ഫാസ്റ്റിന് ഒരു കിടിലന്‍ ഇഡ്ഡലി തയ്യാറാക്കിയാലോ? രുചികരമായ റവ ഇഡ്ഡലി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകള്‍
- റവ
- തൈര്
- പച്ചമുളക്
- കടുക്
- ഉഴുന്ന് പരിപ്പ്
- നല്ലെണ്ണ
- നെയ്യ്
- ജീരകം
- കായപ്പൊടി
- മല്ലിയില
- ഉപ്പ്
- കറിവേപ്പില
തയ്യാറാക്കുന്ന വിധം
തൈര്, റവ, ഉപ്പു ചേര്‍ത്തു നല്ലപോലെ മിക്‌സ് ചെയ്യുക. അതിലേക്ക് വെള്ളം ഒഴിച്ച് ദോശ മാവ് കലക്കുന്നത് പേലെ കലക്കുക. പാന്‍ അടുപ്പില്‍ വെച്ച് ചൂടാക്കുക. എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ നെയ്യ് ഒഴിച്ച് കടുക്, ഉഴുന്ന്, മല്ലിയില, കറിവേപ്പില, പച്ചമുളക്, ജീരകം ചേര്‍ക്കുക. ശേഷം കായപ്പൊടി ചേര്‍ത്ത് തീ ഓഫ് ചെയ്യാം. തുടര്‍ന്ന് ഈ മിക്‌സ് മാവില്‍ ഒഴിച്ച് കലക്കുക. പിന്നീട് ഇഡലി പാത്രത്തില്‍ ഒഴിച്ച് വേവിച്ചെടുക്കാം.
















