വ്യാജ പ്രചരണങ്ങളിൽ വ്യക്തത വരുത്തി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ആശ്രിത വിസയിലുള്ള നിയമലംഘകർക്ക് താമസരേഖ നിയമപരമാക്കാൻ അവസരമുണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിലാണ് ആഭ്യന്തര മന്ത്രാലയം വ്യക്തത വരുത്തിയിരിക്കുന്നത്.
ആർട്ടിക്കിൾ 22 (ആശ്രിത വിസ) പ്രകാരമുള്ള നിയമലംഘകരുടെ താമസനില ഭേദഗതി ചെയ്യാനാകുമെനന്നായിരുന്നു പ്രചാരണങ്ങൾ. എന്നാൽ സോഷ്യൽ മീഡിയയിലും ചില മാധ്യമങ്ങളിലും പ്രചരിക്കുന്ന ഈ റിപ്പോർട്ടുകൾ ആഭ്യന്തര മന്ത്രാലയം നിഷേധിച്ചു.
ആശ്രിത വിസയിലുള്ള നിയമലംഘകർക്ക് അവരുടെ താമസരേഖ നിയമപരമാക്കാൻ അനുവദിക്കുന്ന ഒരു തീരുമാനമോ സർക്കുലറോ പുറപ്പെടുവിച്ചിട്ടില്ലെന്ന് മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.
















