കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടമാകുന്ന ഒരു ഓംലെറ്റ് ഉണ്ടാക്കിയാലോ? രുചികരമായ ചീസ് ഓംലറ്റ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- ചീസ് – 10 ഗ്രാം
- മുട്ട – 1 എണ്ണം
- ഉപ്പ് – ഒരു നുള്ള്
- ഓയിൽ – ഒരു ടേബ്ൾ സ്പൂൺ
- കുരുമുളകുപൊടി – ഒരു നുള്ള്
- വെജ്ജീസ് – 50 ഗ്രാം
തയ്യാറാക്കുന്ന വിധം
ഒരു ബൗളിൽ മുട്ട ഉപ്പും കുരുമുളകുപൊടിയും ചേർത്ത് മിക്സ് ചെയ്യുക. എന്നിട്ട് ചൂടാക്കിയ പാനിൽ ഓയിൽ ഒഴിച്ച് പൊരിക്കുക. വെന്തുവരുമ്പോൾ ചീസ് ചേർത്തു കൊടുത്ത് മടക്കി വേവിക്കുക. ശേഷം ഗ്രീൻ സാലഡ് വെച്ച് അലങ്കരിക്കുക. ചീസ് ഓംലറ്റ് റെഡി.
















