നടൻ വിജയ് ഇന്നലെ കരൂരിൽ നടത്തിയ പ്രകടനറാലിയിലെ സംഭവ വികാസങ്ങള ചൊല്ലി വാദപ്രതിവാദങ്ങൾ കനക്കുകയാണ്. താരത്തിന്റെ അഹാങ്കാരമാണ് അപകട കാരണമെന്നും ഇത്രയും ദുരന്തം സംഭവിച്ചപ്പോൾ വിജയ് ഓടി ഒളിച്ചെന്നുമൊക്കെയാണ് വിമർശനം.
എന്നാൽ താരത്തിനെതിരെ രാഷ്ട്രീയ എതിരാളികളെ കൂടാതെ സിനിമാതാരങ്ങളും രംഗത്തെത്തിയതോടെ സോഷ്യല്ഡ മീഡിയയിലും ചർച്ചകൾ കൊഴുക്കുകയാണ്. എന്നാൽ ആ വിശദീകരണയോഗത്തിൽ തന്നെ കരൂരിലെ ഈ സ്ഥലം അനുവദിച്ചു തന്ന സർക്കാരിനെ താരം വിമർശിക്കുന്ന വീഡിയോകൾ ഇപ്പോൾ വൈറലാകുകയാണ്.
ആൾകാർക്ക് സമാധാനത്തോടെ വന്ന് ടെൻഷൻ ഫ്രീയായി നിൽക്കാൻ ഒരു ഇടം ചോദിച്ചപ്പോൾ സർക്കാർ തന്നത് ഇതാണെന്നും ആളുകളുടെ മുഖം പോലും കാണാനാവാത്ത രീതിയിൽ ഞെരിഞമർന്നാണ് എല്ലാവരും നിൽക്കുന്നതെന്നും ടിവികെ നേതാവ് വിജയ് പ്രസംഗത്തിൽ പറഞ്ഞത്. ഇത് തന്നെ അപകടത്തിന്റെ മുന്നറിയപ്പാണെന്നാണ് അനുകൂലികൾ വാദിക്കുന്നത്. ദുരന്തത്തിന്റെ വ്യാപ്തി വളരെ വലുതാണെന്നും അതിനു ഉത്തരവാദികൾ ഈ സ്ഥലമനുവദിച്ച സർക്കാരാണെന്നും വിജയ് അനുകൂലികൾ സമർഥിക്കുകയാണ്.
ആളുകൾ ശ്വാസംകിട്ടാതെ ഞെരിഞമർന്ന ഇടമാണ് കരൂർ. ഇവിടം സ്ഥലമാക്കിയത് തന്നെ ആളുകളോട് മിണ്ടാതിരിക്കാനും അവരും ഞാനും തമ്മിലുള്ള ബന്ധം ഇല്ലാതെയാക്കാനുമാണെന്നും വിജയ് പറഞ്ഞു. എനിക്കെൻ്റ് പ്രീയപ്പെട്ടവരെ കാണാനും അവരോട് സംസാരിക്കാനും ആരുടെയും അനുവാദം വേണ്ടെന്നും ആർക്കും അത് തടയാനാവില്ലെന്നുമാണ് വിജയ് പറഞ്ഞ് വെക്കുന്നത്.
രാഷ്ട്രീയ ഭാവി തന്നെ തുലാസിലായ വിജയിയെ രക്ഷിക്കാൻ ചില തത്പര കേന്ദ്രങ്ങൾ നടത്തുന്ന പ്രചരണമാണിതെന്നാണ് സർക്കാരനുകൂലികൾ പറയുന്നത്.
content highlight: Vijay
















