രോഗപ്രതിരോധശേഷി കൂട്ടാനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനുമൊക്കെ വിറ്റാമിന്‍ സി പ്രധാനാണ്. 100 ഗ്രാം നാരങ്ങയില്‍ നിന്നും ഏകദേശം 53 മില്ലിഗ്രാം വിറ്റാമിന്‍ സി ലഭിക്കും. എന്നാല്‍ നാരങ്ങയെക്കാള്‍ വിറ്റാമിന്‍ സി അടങ്ങിയ മറ്റ് പഴങ്ങളുമുണ്ട്. അവ ഏതൊക്കെ എന്ന് നോക്കാം…….
ഓറഞ്ച്
100 ഗ്രാം ഓറഞ്ചില്‍ 53.2 മില്ലിഗ്രാം വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നു. അതിനാല്‍ നാരങ്ങയെക്കാള്‍ കുറച്ച് കൂടുതല്‍ വിറ്റാമിന്‍ സി ഓറഞ്ചില്‍ നിന്നും ലഭിക്കും.
പപ്പായ
100 ഗ്രാം പപ്പായയില്‍ 60 മില്ലിഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്.
പേരയ്ക്ക
100 ഗ്രാം പേരയ്ക്കയില്‍ 228 മില്ലിഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്.
നെല്ലിക്ക
100 ഗ്രാം നെല്ലിക്കയില്‍ 600 മുതല്‍ 700 മില്ലിഗ്രാം വരെ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്.
സ്‌ട്രോബെറി
100 ഗ്രാം സ്‌ട്രോബെറിയില്‍ 58.8 മില്ലിഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്.
കിവി
100 ഗ്രാം കിവിയില്‍ 93 മില്ലിഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്.
ഞാവല്‍പ്പഴം
100 ഗ്രാം ഞാവല്‍പ്പഴത്തില്‍ നിന്നും 181 മില്ലി ഗ്രാം വിറ്റാമിന്‍ സി ലഭിക്കും.
















