അടുക്കളയില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒന്നാണ് പഴം. ഇത് ഉപയോഗിച്ച് വ്യത്യസ്തമായ പലഹാരങ്ങള്‍ നമ്മള്‍ ഉണ്ടാക്കാറുണ്ട്. എന്നാല്‍ അധിക ദിവസം പഴം കേടുവരാതെ സൂക്ഷിക്കാന്‍ സാധിക്കില്ല. കാരണം ഇത് വാങ്ങി രണ്ടുദിവസം കഴിയുമ്പോഴേക്കും കറുത്ത് തുടങ്ങും. ഇതുമൂലം പഴം പെട്ടെന്ന് പഴുക്കുന്നു. എന്നാല്‍ പഴം ദിവസങ്ങളോളം കേടുവരാതിരിക്കാന്‍ ഇങ്ങനെ ചെയ്തു നോക്കൂ.
ഒന്ന്
ചൂടും ഈര്‍പ്പവും അമിതമായി ഉണ്ടാകുമ്പോള്‍ പഴം പെട്ടെന്ന് കേടുവരാന്‍ സാധ്യതയുണ്ട്. കൂടാതെ മറ്റു പഴവര്‍ഗ്ഗങ്ങള്‍ക്കൊപ്പം സൂക്ഷിക്കുമ്പോള്‍ അതില്‍ നിന്നും എത്തിലീന്‍ വാതകം പുറത്തുവിടുകയും ഇത് പഴം പെട്ടെന്ന് ഇല്ലാതാവാന്‍ കാരണമാവുകയും ചെയ്യുന്നു.
രണ്ട്
പഴത്തിന്റെ നിറം മാറിക്കഴിഞ്ഞാല്‍ ഇതിന്റെ രുചിയിലും ഘടനയിലും മാറ്റങ്ങള്‍ സംഭവിക്കുന്നു. പഴുത്ത് കഴിഞ്ഞാല്‍ അധിക ദിവസം പഴം സൂക്ഷിക്കാന്‍ സാധിക്കില്ല. അതിനാല്‍ തന്നെ ഉടനെ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.
മൂന്ന്
അമിതമായ ചൂടിലോ എന്നാല്‍ തണുപ്പിലോ പഴം സൂക്ഷിക്കാന്‍ പാടില്ല. ഇത് റൂം ടെമ്പറേച്ചറില്‍ സൂക്ഷിക്കുന്നതാണ് ഉചിതം.
നാല്
സൂര്യപ്രകാശമോ ഈര്‍പ്പമോ ഇല്ലാത്ത സ്ഥലത്താവണം പഴം സൂക്ഷിക്കേണ്ടത്. ഓവന്‍, ഗ്യാസ് സ്റ്റൗ, ജനാല എന്നിവയുടെ അടുത്ത് സൂക്ഷിക്കുന്നത് ഒഴിവാക്കാം.
















