അടുത്ത മാസം ആരംഭിക്കാൻ ഒരുങ്ങുന്ന ഗ്ലോബൽ വില്ലേജിന്റെ വിഐപി ടിക്കറ്റ് വിൽപന ആരംഭിച്ചു. 1,800 ദിർഹം മുതൽ 7,550 ദിർഹം വരെ വിലയുള്ള ടിക്കറ്റ് പായ്ക്കുകൾ കൊക്കക്കോള അരീനയുടെ വെബ് സൈറ്റ് വഴി സ്വന്തമാക്കാം. ഡയമണ്ട് – 7,550ദിർഹം , പ്ലാറ്റിനം – 3,400ദിർഹം , മെഗാ ഗോൾഡ് – 4,900ദിർഹം , ഗോൾഡ് – 2,450ദിർഹം , മെഗാ സിവർ – 3,350ദിർഹം , സിൽവർ: 1,800ദിർഹം എന്നിങ്ങനെയാണ് വി ഐ പി ടിക്കറ്റ് നിരക്കുകൾ.
സ്റ്റണ്ട് ഷോ, നിയോൺ ഗാലക്സി എക്സ് ചാലഞ്ച് സോൺ, എക്സോ പ്ലാനറ്റ് സിറ്റി, കാർണവൽ തുടങ്ങിയ പ്രധാന ആകർഷണങ്ങളെല്ലാം സ്വന്തമാക്കാം. കൂടാതെ വിഐപി പാർക്കിങ്, വിഐപി എൻട്രി, വണ്ടർ പാസ് കാർഡുകൾ എന്നിവയും ഇതിൽ ഉൾപ്പെടും.
STORY HIGHLIGHT: dubai global village vip tickets now available
















