ഉത്സവ സീസണില്‍ ഒരു ഇരുചക്ര വാഹനം വാങ്ങുന്നതിനെക്കുറിച്ച് നിങ്ങള്‍ ആലോചിക്കുന്നുണ്ടെങ്കില്‍, ഇതാണ് ഏറ്റവും അനുയോജ്യമായ സമയം. കേന്ദ്ര സര്‍ക്കാരിന്റെ ജിഎസ്ടി 2.0 പരിഷ്‌കരണത്തെത്തുടര്‍ന്ന് ബൈക്ക്, സ്‌കൂട്ടര്‍ വിലകളില്‍ ഗണ്യമായ വിലക്കുറവ് ലഭിക്കുന്നു. ബജാജ് മുതല്‍ ടിവിഎസ്, ഹോണ്ട, റോയല്‍ എന്‍ഫീല്‍ഡ് വരെ, എല്ലാ പ്രമുഖ ബ്രാന്‍ഡുകളും അവരുടെ ജനപ്രിയ മോഡലുകളുടെ വില കുറച്ചിട്ടുണ്ട്. ജിഎസ്ടി പരിഷ്‌കാരങ്ങള്‍ക്ക് ശേഷം വിപണിയില്‍ ലഭ്യമായ ഏറ്റവും മികച്ച അഞ്ച് ഇരുചക്ര വാഹന ഡീലുകളെക്കുറിച്ച് അറിയാം.
ബജാജ് ഓട്ടോ തങ്ങളുടെ ജനപ്രിയ പള്‍സര്‍ ശ്രേണിയെ കൂടുതല്‍ ആകര്‍ഷകമാക്കി. കമ്പനിയുടെ ‘ഹാട്രിക് ഓഫര്‍’ ഉപഭോക്താക്കള്‍ക്ക് ജിഎസ്ടി ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനു പുറമേ, ഫിനാന്‍സിംഗ്, ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ എന്നിവയില്‍ പൂജ്യം പ്രോസസിംഗ് ഫീസും ഉള്‍പ്പെടുന്നു. ഇത് പള്‍സര്‍ ഞട200ല്‍ മൊത്തം 26,000 രൂപയിലധികം ലാഭിക്കാന്‍ സഹായിക്കുന്നു. അതേസമയം ടിവിഎസ് തങ്ങളുടെ ജനപ്രിയ അപ്പാച്ചെ സീരീസിലും കാര്യമായ വിലക്കുറവ് വരുത്തിയിട്ടുണ്ട്. എന്‍ട്രി ലെവല്‍ ഞഠഞ 160 ഇപ്പോള്‍ 1.02 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു.അതേസമയം ഏറ്റവും ഉയര്‍ന്ന ശ്രേണിയിലുള്ള അപ്പാച്ചെ RR310 ഏകദേശം 27,000 രൂപ കുറച്ചിട്ടുണ്ട്.
ഹോണ്ട തങ്ങളുടെ സിബി സീരീസിന്റെ വില കുറച്ചു. ഹോണ്ട സിബി350 സീരീസിന് ഏകദേശം 19,000 രൂപയുടെ വിലക്കുറവ് ലഭിച്ചു. മുമ്പ് 1.70 ലക്ഷം വിലയുണ്ടായിരുന്ന സിബി300എഫ് ഇപ്പോള്‍ 1.55 ലക്ഷം രൂപയ്ക്ക് ലഭ്യമാണ്. ഹോണ്ട സിബി300ആറിന്റെ വിലയും 2.19 ലക്ഷം രൂപയായി കുറച്ചു. ഹോണ്ടയുടെ 300സിസി ബൈക്കുകള്‍ ഇപ്പോള്‍ കൂടുതല്‍ താങ്ങാനാവുന്നതാണെന്നും വിപണിയിലെ സാന്നിധ്യം ശക്തിപ്പെടുത്തുമെന്നും ഇത് വ്യക്തമായി സൂചിപ്പിക്കുന്നു.
ഐക്കണിക്ക് ബുള്ളറ്റ് നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ 350 സിസി മോഡലുകളില്‍ വലിയ കിഴിവുകളും വാഗ്ദാനം ചെയ്യുന്നു. ക്ലാസിക് 350 റെഡ്ഡിച്ച് ഇപ്പോള്‍ 1.81 ലക്ഷത്തിനും ഹണ്ടര്‍ 350 റെട്രോ 1.37 ലക്ഷത്തിനും ലഭ്യമാണ്. മീറ്റിയര്‍ 350, ബുള്ളറ്റ് 350, ഗോവന്‍ ക്ലാസിക് 350 എന്നിവയിലും സമാനമായ കിഴിവുകള്‍ ലഭ്യമാണ്. അതേസമയം 350 സിസിക്ക് മുകളിലുള്ള റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളുടെ വില 40 ശതമാനം ജിഎസ്ടി സ്ലാബ് കാരണം വര്‍ദ്ധിച്ചു.
















