മലയാളികളുടെ മായാത്ത ശീലങ്ങളിൽ ഒന്നാണ്. ചായയോ കാപ്പിയോ കുടിക്കുന്നത്. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ വെറും വയറ്റില്‍ ഇവയിൽ ഒന്ന് എല്ലാവർക്കും പതിവാണ്. എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ… എന്നു കേട്ടിട്ടില്ലേ ? അതുപോലെ തന്നെയാണ് കാപ്പിയും ചായയും കുടിക്കുന്നതും. അതിനും ഒരു സമയമൊക്കെയുണ്ട് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
രാവിലെ എട്ട് മണിക്കും ഒമ്പതിനുമിടയില്‍ ശരീരം ഉയര്‍ന്ന അളവില്‍ നമ്മെ ഉറക്കത്തില്‍ നിന്നും ഉണര്‍ത്താന്‍ സഹായിക്കുന്ന കോര്‍ട്ടിസോള്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ഈ സമയത്ത് കഫീനടങ്ങിയ കാപ്പിയും അതുപോലെ ചായയുമൊക്കെ കുടിക്കുന്നത് പരിഭ്രാന്തിയുണ്ടാക്കാന്‍ ഇടയാക്കും. അതുകൊണ്ട് ആ സമയമൊന്ന് മാറ്റുന്നത് നല്ലതാണ്. കോര്‍ട്ടിസോളിന്റെ അളവ് കുറയാന്‍ തുടങ്ങുന്ന 9.30 ക്കും 11.30 ക്കും ഇടയിലാണ് ചായയും കാപ്പിയുമൊക്കെ കുടിക്കാനുള്ള ആ നല്ല സമയം. ഇത് പഠനങ്ങളില്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്.
രാവിലെ ചായയും കാപ്പിയും കുടിക്കുന്നതില്‍ മാത്രമല്ല ശ്രദ്ധിക്കേണ്ടത്. പ്രഭാതഭക്ഷണിലും ശ്രദ്ധിക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കുന്ന മധുരപദാർത്ഥങ്ങൾ രാവിലെ കഴിക്കാതിരിക്കുക. സ്മൂത്തി, കോണ്‍ഫ്ളക്സ് എന്നിവയൊക്കെ ആരോഗ്യകരമാണെന്ന് തോന്നുമെങ്കിലും നാരും പോഷകങ്ങളുമൊക്കെ ഇവയില്‍ കുറവായതിനാലും പഞ്ചസാര അടങ്ങിയിട്ടുള്ളതിനാലും ഇവയും ശരീരത്തിന് അത്ര നല്ലതല്ല
















