ദിവസവും ഒരു നേരമെങ്കിലും ചോറ് കഴിക്കുന്നവരാണ് മലയാളികള്‍. എന്നാല്‍ പലര്‍ക്കും പ്രിയപ്പെട്ടത് വെള്ള അരി അഥവാ വെളുത്ത അരിയോടാണ്. സ്വാദിഷ്ടമായി തോന്നുമെങ്കിലും വെള്ള അരി ഉപയോഗിക്കുന്നവരാണ് നിങ്ങളെങ്കില്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
ആരോഗ്യ വിദഗ്ദരുടെ അഭിപ്രായമനുസരിച്ച് വെളുത്ത അരി രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കും. വെളുത്ത അരിയില്‍ ഉയര്‍ന്ന ഗ്ലൈസെമിക് ഇന്‍ഡ്ക്സ് രേഖപ്പെടുത്തുന്നതിനാല്‍ പെട്ടെന്ന് ദഹിക്കുകയും ശരീരത്തിലേക്ക് ആഗിരണം ചെയ്യുകയും ചെയ്യുന്നു. ഇത് രക്തത്തിലേക്ക് അതിവേഗം ഗ്ലൂക്കോസ് അടങ്ങിയ പഞ്ചസാര റിലീസ് ചെയ്യുന്നു. ഇത്തരത്തില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കുന്നതോടെ ഇന്‍സുലിന്‍ ഉല്‍പാദനം വേഗത്തിലാകുന്നു. ഇത് പെട്ടെന്ന് നിങ്ങളെ ക്ഷീണിതനാക്കും.
വിവിധ ഇനത്തിലുള്ള വെള്ള അരി വിപണിയിലുണ്ട്. ഇവ ധാന്യത്തിന്റെ ഘടനയിലും അതിലെ അന്നജത്തിന്റെ അളവിലും വ്യത്യാസപ്പെട്ടിരിക്കുന്നു. ഈ വ്യത്യാസങ്ങള്‍ തന്നെയാണ് ശരീരത്തിലെ പഞ്ചസാരയുടെ ഉള്‍പ്പടെ അളവില്‍ വ്യതിയാനങ്ങള്‍ ഉണ്ടാക്കുന്നത്. ടൈപ്പ് 2 പ്രമേഹരോഗികളില്‍ വെളുത്ത അരിയുടെ ഉപയോഗം ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിവെച്ചേക്കാം.
പ്രമേഹ രോഗികള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
അരിയില്‍ പ്രതിരോധശേഷിയുള്ള അന്നജം അടങ്ങിയിട്ടുണ്ട്. ഇത് ദഹിക്കാതെ ചെറുകുടലില്‍ ആഗിരണം ചെയ്യപ്പെടുന്നു. അതിനാല്‍ അരി പാകം ചെയ്ത് ഉപയോഗിക്കുന്നതിന് മുന്‍പ് റെഫിജറേറ്ററില്‍ സൂക്ഷിക്കുന്നത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയ്ക്ക് നല്ലതാണ്. ഇത്തരത്തില്‍ സൂക്ഷിക്കുന്നതോടെ അന്നജത്തിന്റെ തന്മാത്ര ഘടനയില്‍ മാറ്റം സംഭവിക്കുകയും ദഹനക്ഷമതയ്ക്ക് സഹായിക്കുകയും ചെയ്യുന്നു.
വിദ്ഗ്ദരുടെ അഭിപ്രായ പ്രകാരം പ്രമേഹരോഗികള്‍ അരി ഉപേക്ഷിക്കണമെന്നില്ല. എന്നാല്‍ ഇതിനെ സമീകൃതാഹാരം ആക്കി മാറ്റാം. അതിനായി ചുവടെ നല്‍കിയിരിക്കുന്ന ഭക്ഷണ ശീലങ്ങള്‍ പാലിക്കുക.
















