അർജന്റീനയിൽ ഇൻസ്റ്റഗ്രാമിൽ ലൈവ് നൽകി മൂന്ന് പെൺകുട്ടികളെ മയക്കുമരുന്ന് മാഫിയ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. ലാര ഗുട്ടറസ്, സഹോദരിമാരായ ബ്രെൻഡ ഡെൽ കാസ്റ്റില്ലോ, മൊറീന വെർഡി എന്നിവരാണ് കൊല്ലപ്പെട്ടത്. ബ്യൂണസ് ഐറിസിൽ നടന്ന അതിക്രൂര സംഭവത്തിന്റെ പശ്ചതലത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാണ്.
ഇവർ ഒരു പാർട്ടിയിൽ പങ്കെടുക്കാനെന്ന വ്യാജേനയാണ് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയിരുന്നത്. പിന്നീട് കുറച്ച് ദിവസങ്ങൾക്ക് ശേഷം ബ്യൂണസ് ഐറിസിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു വീടിന്റെ മുറ്റത്ത് കുഴിച്ചിട്ട നിലയിൽ ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. അതിനുമുമ്പുള്ള പീഡന ദൃശ്യങ്ങൾ ലഹരിസംഘം ഒരു സ്വകാര്യ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ലൈവ് സ്ട്രീം ചെയ്തിരുന്നു.
കൊല്ലപ്പെടുന്നതിന് മുൻപ് പെൺകുട്ടികൾ അതിക്രൂരമായ പീഡനങ്ങൾക്ക് ഇരയായതായി ഫോറൻസിക് റിപ്പോർട്ടുകൾ പറയുന്നു. വിരലുകൾ മുറിച്ചുമാറ്റുകയും, നഖങ്ങൾ പിഴുതെടുക്കുകയും, ക്രൂരമായി മർദിക്കുകയും, ശ്വാസം മുട്ടിച്ച് കൊല്ലുകയുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഈ അതിക്രൂരമായ കൊലപാതകം നടത്തിയത് ഒരു പ്രാദേശിക ലഹരിമരുന്ന് സംഘമാണെന്നാണ് അന്വേഷണ സംഘം പറയുന്നത്.
STORY HIGHLIGHT: brutal killings of young women
















