അമേരിക്കന്‍ പോപ് ഗായിക സെലീന ഗോമസ് വിവാഹിതയായി. മ്യൂസിക് പ്രൊഡ്യൂസര്‍ ബെന്നി ബ്ലാങ്കോ ആണ് വരൻ. ഗൊലേറ്റയിലെ 70 ഏക്കര്‍ വരുന്ന സ്വകാര്യ പ്ലാന്റേഷനിലാണ് വിവാഹ വേദി ഒരുങ്ങിയത്. വിവാഹത്തിന്റെ ചിത്രങ്ങള്‍ സെലീന തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
ടെയ്‌ലർ സ്വിഫ്റ്റ്, പാരീസ് ഹിൽട്ടൺ തുടങ്ങി നിരവധി പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തു. വെള്ള ഗൗൺ ധരിച്ചാണ് സെലീന വിവാഹത്തിനെത്തിയത്. വരന്‍ ബ്ലാങ്കോയും ലോറന്‍ സ്യൂട്ടില്‍ എലഗന്റ് ലുക്കിലാണ് വന്നത്. 2023 ജൂണ്‍ മുതല്‍ സെലീനയും ബെന്നിയും പ്രണയത്തിലായത്. ഡിസംബറിലാണ് ഇരുവരും ബന്ധം ഔദ്യോഗികമായി വെളിപ്പെടുത്തുന്നത്.
View this post on Instagram
എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യം എന്നാണ് സെലീന ബ്ലാങ്കോയെക്കുറിച്ച് ഒരിക്കല്‍ പറഞ്ഞിരുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ സെലീന തന്നെയാണ് തന്റെ പ്രണയം തുറന്നുപറഞ്ഞിരുന്നത്.
STORY HIGHLIGHT: Salena Gomez got married
















