ദുബൈ നഗരത്തിലെ റോഡുകളിൽ ഡ്രൈവറില്ലാ കാറുകൾക്കും ടാക്സികൾക്കും പിന്നാലെ ഡ്രൈവറില്ലാ ലോറികളും എത്തുന്നു. ഹെവി വാഹനങ്ങളുടെ പരീക്ഷണത്തിന് നഗരത്തിലെ അഞ്ച് റൂട്ടുകൾ റോഡ് ഗതാഗത അതോറിറ്റി പ്രഖ്യാപിച്ചു. പരീക്ഷണങ്ങൾ എപ്പോൾ ആരംഭിക്കുമെന്നോ ദുബൈയിൽ ഡ്രൈവറില്ലാ ഹെവി വാഹനങ്ങൾ പ്രവർത്തനസജ്ജമാകുന്നത് എപ്പോഴാണെന്നോ ആർ.ടി.എ വെളിപ്പെടുത്തിയിട്ടില്ല.
ജബൽ അലി പോർട്, ആൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം, ജബൽ അലി പോർട് റെയിൽ ഫ്രൈറ്റ് ടെർമിനൽ, ദുബൈ ഇൻവെസ്റ്റ്മെന്റ് പാർക്ക്, ഇബ്ൻ ബത്തൂത്ത മാൾ എന്നിവിടങ്ങളിലാണ് ഡ്രൈവറില്ലാ ലോറികളുടെ പരീക്ഷണയോട്ടത്തിന് റൂട്ടുകൾ അനുവദിച്ചിരിക്കുന്നത്.
ഈ വാഹനങ്ങൾ നിരത്തിലിറക്കുന്നതിന് അവതരിപ്പിച്ച നിയന്ത്രണ ചട്ടക്കൂടിൽ സുരക്ഷിതമായ ഉപയോഗം ഉറപ്പുവരുത്താൻ ആവശ്യമായ നടപടികൾ, ലൈസൻസിങ് രീതികൾ, പ്രാഥമിക ഘട്ട പരീക്ഷണങ്ങളുടെ വിലയിരുത്തൽ, വാഹനങ്ങൾക്കകുണ്ടാകേണ്ട സാങ്കേതികമായ ഗുണൾ എന്നിവ വിശദീകരിച്ചിട്ടുണ്ട്. ഡ്രൈവറില്ലാ ലോറികൾ രംഗത്ത് വരുന്നത് പാരിസ്ഥിതികമായി ഗുണം ചെയ്യും.
STORY HIGHLIGHT: driverless lorries to hit dubai
















