ഷാർജയിൽ നടന്ന 12-ാമത് ഇന്റർനാഷണൽ ഗവ. കമ്മ്യൂണിക്കേഷൻ ഫോറത്തിൽ ടീം മികച്ച സംയോജിത ആശയവിനിമയ സംവിധാനത്തിനുള്ള അവാർഡ് സ്വന്തമാക്കിയതിനെത്തുടർന്ന് ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിലെ മാർക്കറ്റിങ് ആൻഡ് കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ ടീമിനെ ആദരിച്ചു.
ജി.ഡി.ആർ.എഫ്.എ ഹെഡ്ക്വാർട്ടേഴ്സിൽ നടന്ന ചടങ്ങിൽ ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി ടീമിനെ അഭിനന്ദിച്ചു. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഷാർജ ഡെപ്യൂട്ടി ഭരണാധികാരിയും ഷാർജ മീഡിയ കൗൺസിൽ ചെയർമാനുമായ ശൈഖ് സുൽത്താൻ ബിൻ അഹ്മദ് അൽ ഖാസിമിയിൽ നിന്ന് ജി.ഡി.ആർ.എഫ്.എയുടെ ഭാഗത്ത് നിന്ന് ലഫ്. ജനറൽ അൽ മർറിയാണ് അവാർഡ് ഏറ്റുവാങ്ങിയിരുന്നത്.
STORY HIGHLIGHT: sharjah global awards honors gdrfa
















