തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ കേരള നിയമസഭ നാളെ പ്രമേയം പാസാക്കും. മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയം അവതരിപ്പിക്കും. തീവ്ര വോട്ടർപട്ടിക സുതാര്യമായി നടപ്പാക്കണം എന്നാണ് സർക്കാരിന്റെ ആവശ്യം. തീവ്ര വോട്ടർപട്ടിക തിടുക്കപ്പെട്ട് നടപ്പാക്കുമ്പോൾ ഉണ്ടാകുന്ന അവസര നഷ്ട്ടം അടക്കമുള്ള കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധവേണം അതിനപ്പുറം ഇക്കാര്യത്തിൽ ഒരു കൃത്രിമത്വവും ഇടപെടലും ഉണ്ടാകരുത് തുടങ്ങിയ കാര്യങ്ങളായിരിക്കും പ്രമേയത്തിൽ അവതരിപ്പിക്കുക.
പ്രതിപക്ഷത്തിനും ഇതേ അഭിപ്രായം തന്നെയാണുള്ളത്. തീവ്ര വോട്ടർപട്ടിക പരിഷ്കരണം സംസ്ഥാനത്ത് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകൾ രാഷ്ട്രീയപാർട്ടികൾ നേരത്തെ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് SIR നേരിട്ട് സഭയിലേക്ക് കൊണ്ടുവരാനുള്ള നീക്കം.കേന്ദ്ര സർക്കാരിനെതിരെയുള്ള ഒരു മുന്നറിയിപ്പ് കൂടിയായി ഇതിനെ കണക്കാക്കാൻ സാധിക്കും നിയമസഭ നാളെ വീണ്ടും സമ്മേളിക്കുമ്പോൾ പ്രമേയമായി ഇത് പാസ്സാക്കാനാണ് തീരുമാനം.
STORY HIGHLIGHT : SIR reform; Resolution to be passed in the Assembly tomorrow
















