കരൂരിലെ റാലിക്കിടെ തിക്കുംതിരക്കുമുണ്ടായി ഒട്ടേറെ പേര്‍ മരിക്കാനിടയായ സംഭവം, ടിവികെ ഹർജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് ഇന്ന് പരിഗണിക്കും. അന്വേഷണം സ്വതന്ത്ര ഏജൻസിക്ക് കൈമാറണമെന്ന ടിവികെ ഹർജി കോടതി പരിഗണിക്കും. സംഭവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കാൻ നടപടി വേണമെന്നും ടിവികെ ആവശ്യപ്പെട്ടിട്ടുണ്ട്.
വിജയ്‌ക്കെതിരെ കോടതി പരാമർശങ്ങൾ ഉണ്ടായാൽ സർക്കാർ പ്രതികരണം എങ്ങനെ ആകുമെന്നതിൽ ആകാംക്ഷ ശക്തമാണ്.
അതേസമയം കരൂരിൽ വിജയ് പങ്കെടുത്ത റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 40 പേരാണ് മരിച്ചത്. മരിച്ചവരിൽ 8 പേർ കുട്ടികളാണ്. ദുരന്തം ഉണ്ടായതിനു പിന്നാലെ കരൂരിൽ നിന്നും ട്രിച്ചിയിലെത്തിയ വിജയ് വിമാനമാർഗം ചെന്നൈയിലേക്ക് പോയിരുന്നു.
വിജയ് നീലാങ്കരൈയിലെ വസതിയിൽ ഉണ്ടെന്നാണ് സൂചന. അതേസമയം ദുരന്തം നടന്ന കരൂരിലേക്ക് പോകാൻ വിജയ് അനുമതി ആവശ്യപ്പെട്ടിട്ടുണ്ട്.
















