വര്‍ഷങ്ങളോളം കേടുവരാതെയിരിക്കുന്ന വെളുത്തുള്ളി അച്ചാര്‍. ചോറുണ്ണാന്‍ വേറൊരു കറിയും വേണ്ട. നല്ല നാടന്‍ രുചിയില്‍ എരിവും ചെറിയ പുളിയുമുള്ള കിടിലന്‍ വെളുത്തുള്ളി അച്ചാര്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം
ചേരുവകള്‍
വെളുത്തുള്ളി വൃത്തിയാക്കിയത് കാല്‍ കിലോ
എള്ളെണ്ണ കാല്‍ കപ്പ്
മഞ്ഞള്‍ പൊടി ഒരു ചെറിയ സ്പൂണ്‍ കശ്മീരി മുളകുപൊടി നാലു വലിയ സ്പൂണ്‍ കടുക് അര ചെറിയ സ്പൂണ്‍ ഉലുവയും കടുകും വറുത്തു പൊടിച്ചത് കാല്‍ ചെറിയ സ്പൂണ്‍
വിനാഗിരി ഒരു കപ്പ്, തിളപ്പിച്ചാറിയത്
കായംപൊടി വറുത്തത് അര ചെറിയ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
പാനില്‍ എണ്ണ ചൂടാക്കുക. വെളുത്തുള്ളി ചേര്‍ത്ത് വഴറ്റുക അധികം വെന്തു പോകാതെ മാറ്റി വയ്ക്കുക. എണ്ണയില്‍ മൂന്നാമത്തെ ചേരുവ ചേര്‍ത്തിളക്കി നല്ലതുപോലെ മൂപ്പിക്കുക. ഇതിലേക്ക് തിളപ്പിച്ചാറിയ വിനാഗിരിയും ഉപ്പും ചേര്‍ത്തു നന്നായി തിളപ്പിക്കണം. അതിലേക്ക് എണ്ണ തെളിഞ്ഞ് വരും. എണ്ണ തെളിഞ്ഞ് വരുമ്പോള്‍ വെളുത്തുള്ളിയും കായംപൊടിയും ചേര്‍ത്തു വാങ്ങുക. ഇത് വായു കടക്കാത്ത കുപ്പിയില്‍ ഇടയില്‍ വിടവുണ്ടാകാതെ നിറച്ച് ഇട്ട് അടച്ച് വെച്ച് സൂക്ഷിക്കുക
















