ലോക ടൂറിസം ദിനത്തിൽ നിരീക്ഷണ വാഹന ശ്രേണിയിലേക്ക് മെഴ്സിഡസ് ബെൻസിന്റെ എസ്.എൽ 55 എ.എം.ജി, ജി.ടി 63 എ.എം..ജി, ഇ.ക്യു.എസ് 580 എന്നീ പുതിയ മോഡൽ ആഡംബരകാറുകൾ കൂടി ഉൾപ്പെടുത്തി ദുബൈ ടൂറിസം പോലീസ് ഡിപ്പാർട്മെന്റ്. ബുർജ് ഖലീഫ, മുഹമ്മദ് ബിൻ റാശിദ് ബൊലിവാർഡ്, ജെ.ബി.ആർ, മറ്റ് തന്ത്രപ്രധാന സ്ഥലങ്ങളിൽ പട്രോളിങ് ദൗത്യങ്ങൾക്ക് മെഴ്സിഡസുമായുള്ള പങ്കാളിത്തം ദുബൈ പോലീസിന് കരുത്തുപകരുമെന്ന് ബ്രിഗേഡിയർ സഈദ് അൽ ഹജ്രി പറഞ്ഞു.
ഏറ്റവും ആധുനികമായ മെക്കാനിക്കൽ, സാങ്കേതിക വിദ്യകൾ, എ.ഐ പിന്തുണയിൽ പ്രവർത്തിക്കുന്ന ഇന്ററാക്ടിവ് ഡിസ്പ്ലേ തുടങ്ങിയ നിരവധി സംവിധാനങ്ങൾ ഉൾപ്പെടുത്തിയ മെഴ്സിഡസ്സ് കാറുകൾ പോലീസ് സേനയ്ക്ക് നൽകുന്ന പിന്തുണ നിരവധിയാണ്.
STORY HIGHLIGHT: three mercedes benz cars
















