കോഴിക്കോട്: കോൺഗസ് പ്രവർത്തകനെ പാർട്ടി ഓഫീസിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കോണ്ഗ്രസ് പ്രവർത്തകനും ദിനപത്രത്തിന്റെ ഏജന്റുമായ രാജൻ ആണ് മരിച്ചത്.
61 വയസായിരുന്നു. കോഴിക്കോട് മേപ്പയ്യൂർ നിടുംപൊയിൽ താമസിക്കുന്ന രാജനെ സ്ഥലത്ത് തന്നെയുള്ള കോണ്ഗ്രസ് യൂണിറ്റ് കമ്മിറ്റി ഓഫീസിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം.
കുടുംബ പ്രശ്നങ്ങളെത്തുടർന്നാണ് ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം. പാർട്ടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി.















