സിംപിളായി ഒരു ഹെൽത്തി ആൻഡ് ടേസ്റ്റി ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാം. പാൻകേക്കിന്റെ പുതിയ വേർഷൻ എന്നു തന്നെ പറയാം. എങ്ങനെ തയാറാക്കുമെന്ന് നോക്കാം.
ആദ്യം ഒരു ബൗളിൽ രണ്ടു മുട്ട പൊട്ടിച്ച് ചേർക്കാം. അതിലേക്ക് അരക്കപ്പ് പാലും മൈദയും ആവശ്യത്തിനുള്ള പഞ്ചസാരയും നുള്ള് ഉപ്പും ചേർത്ത് നന്നായി ഇളക്കി മിക്സ് ചെയ്തെടുക്കാം. വേണമെങ്കിൽ മിക്സിയിൽ അടിച്ചെടുക്കാം. ഡയറ്റ് നോക്കുന്നവരെങ്കില്‍ മൈദയ്ക്ക് പകരം ഓട്സ് പൊടിച്ചതും തേനും ചേർത്താൽ മതി. പഞ്ചസാര ഒഴിവാക്കാം.
പാൻ വച്ച് ചൂടാകുമ്പോൾ ഇത്തിരി ബട്ടർ തേച്ച്കൊടുക്കാം. അതിലേക്ക് റോബസ്റ്റ പഴം വട്ടത്തിൽ അരിഞ്ഞത് നിരത്തി വച്ച് കൊടുക്കാം. അതിനു മുകളിലേക്ക് മിക്സിയിൽ അടിച്ചെടുത്ത ഈ ബാറ്റര്‍ ഒഴിച്ച് അടച്ച് വച്ച് വേവിക്കാം. ആവശ്യമെങ്കിൽ നട്സ് മുകളിൽ വിതറി കൊടുക്കാം, ശേഷം തിരിച്ചും മറിച്ചുമിട്ട് വേവിച്ചെടുക്കണം. ശേഷം ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കാം
















